AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma: ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ സങ്കല്പത്തിൽ നിന്ന് മലക്കം മറിഞ്ഞ് ബിസിസിഐ; ഏകദിനത്തിൽ ശ്രേയാസിന് നറുക്കുവീഴുന്നു

Shreyas Iyer ODI Captain: രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ശ്രേയാസ് അയ്യർ ഏകദിന ക്യാപ്റ്റനായേക്കുമെന്ന് സൂചന. ഏഷ്യാ കപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.

abdul-basith
Abdul Basith | Updated On: 21 Aug 2025 21:43 PM
ഓൾ ഫോർമാറ്റ് ക്യാപ്റ്റനെന്ന സങ്കല്പത്തിൽ നിന്ന് മലക്കം മറിഞ്ഞ് ബിസിസിഐ. രോഹിത് ശർമ്മയ്ക്ക് ശേഷം ഏകദിന ടീമിനെ നയിക്കാൻ ശ്രേയാസ് അയ്യർ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ബിസിസിഐയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. (Image Credits- PTI)

1 / 5
ത്രീ ഫോർമാറ്റ് ക്യാപ്റ്റനെന്ന സങ്കല്പത്തിലേക്കുള്ള ചവിട്ടുപടി ആയാണ് ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഏഷ്യാ കപ്പ് ടീമിൽ പരിഗണിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഗിൽ ഓപ്പണറായി എത്തുമ്പോൾ മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കേണ്ടിവരും.

2 / 5
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടി20യിൽ സൂര്യകുമാർ യാദവിന് ശേഷം ശുഭ്മൻ ഗിൽ തന്നെയാവും ക്യാപ്റ്റൻ. ടെസ്റ്റ് ക്രിക്കറ്റിലും ഗിൽ തന്നെ ക്യാപ്റ്റനായി തുടരും. എന്നാൽ, ഏകദിനത്തിൽ ശ്രേയാസ് അയ്യരെ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

3 / 5
ഏഷ്യാ കപ്പിന് ശേഷം തന്നെ ഇക്കാര്യത്തിൽ തീരുമാനമായേക്കും. ഈ വർഷം ഒക്ടോബറിലാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. ഓസ്ട്രേലിയൻ പര്യടനത്തിലെ ഈ ഏകദിന പരമ്പരയിൽ തന്നെ ക്യാപ്റ്റൻ്റെ കാര്യത്തിലും രോഹിതിൻ്റെയും കോലിയുടെയും കാര്യത്തിലും തീരുമാനമെടുക്കും.

4 / 5
2027 ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കുമെന്നും കളിക്കില്ലെന്നും സൂചനകളുണ്ട്. രോഹിത് ഏകദിന ലോകകപ്പിൽ കളിക്കുമെങ്കിലും ക്യാപ്റ്റൻസിയിൽ നിന്ന് നീക്കാൻ ബിസിസിഐയിൽ ആലോചനയുണ്ട്. എന്തായാലും അടുത്ത മാസം അവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനമാവും.

5 / 5