മാർച്ച് മുതൽ കളിച്ചിട്ടില്ലെങ്കിലും ഏകദിന റാങ്കിംഗിൽ രോഹിത് രണ്ടാം സ്ഥാനത്ത്; ഒന്നാമത് ശുഭ്മൻ ഗിൽ | ICC ODI Rankings Rohit Sharma Rises To 2nd Spot Despite Not Playing For 3 Months, Shubman Gill At The Top Malayalam news - Malayalam Tv9

Rohit Sharma: മാർച്ച് മുതൽ കളിച്ചിട്ടില്ലെങ്കിലും ഏകദിന റാങ്കിംഗിൽ രോഹിത് രണ്ടാം സ്ഥാനത്ത്; ഒന്നാമത് ശുഭ്മൻ ഗിൽ

Updated On: 

13 Aug 2025 15:40 PM

Rohit Sharma To No.2 In ODI Rankings: ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് രോഹിത് ശർമ്മ. മാർച്ച് മുതൽ ക്രിക്കറ്റ് കളിച്ചില്ലെങ്കിലും താരം നേട്ടമുണ്ടാക്കി.

1 / 5മാർച്ച് മുതൽ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ഏകദിന റാങ്കിംഗിൽ നേട്ടമുണ്ടാക്കി രോഹിത് ശർമ്മ. ഏകദിന റാങ്കിംഗിൽ താരം രണ്ടാം സ്ഥാനത്തേക്കുയർന്നു. പുതിയ റാങ്കിംഗ് പ്രകാരം ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വിരാട് കോലി നാലാം സ്ഥാനത്താണ്. (Image Credits- PTI)

മാർച്ച് മുതൽ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ഏകദിന റാങ്കിംഗിൽ നേട്ടമുണ്ടാക്കി രോഹിത് ശർമ്മ. ഏകദിന റാങ്കിംഗിൽ താരം രണ്ടാം സ്ഥാനത്തേക്കുയർന്നു. പുതിയ റാങ്കിംഗ് പ്രകാരം ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വിരാട് കോലി നാലാം സ്ഥാനത്താണ്. (Image Credits- PTI)

2 / 5

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനങ്ങൾ കാരണം ബാബർ അസം താഴേക്കിറങ്ങിയതാണ് രോഹിത് ശർമ്മയ്ക്ക് സഹായകമായത്. രണ്ടാം സ്ഥാനത്തായിരുന്ന ബാബർ അസം മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇതോടെ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

3 / 5

ഏറ്റവും അവസാനമായി രോഹിത് ശർമ്മ കളിച്ച ഏകദിന മത്സരം ചാമ്പ്യൻസ് ട്രോഫി ആയിരുന്നു. ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് അഞ്ച് മത്സരങ്ങളിൽ നിന്ന് 180 റൺസും നേടി. ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു രോഹിത്.

4 / 5

വെസ്റ്റ് ഇൻഡീസിനെതിരെ കഴിഞ്ഞ ദിവസം അവസാനിച്ച ഏകദിന പരമ്പരയിൽ ബാബർ അസം ആകെ നേടിയത് വെറും 56 റൺസാണ്. പരമ്പരയിൽ പാകിസ്താൻ 2-1ന് പരാജയപ്പെടുകയും ചെയ്തു. പരമ്പരയിലെ മോശം പ്രകടങ്ങൾ ബാബറിൻ്റെ റേറ്റിങ് ഇടിയ്ക്കുകയായിരുന്നു.

5 / 5

റാങ്കിംഗിലെ ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങളുണ്ട്. ആദ്യ 15ൽ അഞ്ച് ഇന്ത്യൻ താരങ്ങളാണുള്ളത്. ശ്രേയാസ് അയ്യർ എട്ടാം സ്ഥാനത്തും കെഎൽ രാഹുൽ 15ആം സ്ഥാനത്തുമാണ്. ഇവരല്ലാതെ ശുഭ്മൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി എന്നീ താരങ്ങളും ആദ്യ 15ലുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ