AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Health and Fitness Tips: തുടർച്ചയായ ഇരിപ്പ് ആരോഗ്യത്തിന് വില്ലനാകുമ്പോൾ; ദോഷഫലങ്ങളും മറികടക്കാനുള്ള വഴികളും!

How to Reverse the Damage of Sitting All Day: ഏറെക്കാലമായി തുടരുന്ന ഈ ശീലം മാറ്റിയെടുക്കാൻ സാധിക്കില്ല എന്ന് കരുതേണ്ട. ഇരിപ്പിനിടയിൽ ചെറിയ ഇടവേളകൾ നൽകുന്നത് ദിവസങ്ങൾക്കുള്ളിൽ തന്നെ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. സ്ഥിരമായ ചലനങ്ങളും സ്ട്രെങ്ത് വർക്കൗട്ടുകളും വഴി പേശികളുടെ കരുത്തും ശരീരത്തിൻ്റെ പോസ്ചറും എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയും

Health and Fitness Tips: തുടർച്ചയായ ഇരിപ്പ് ആരോഗ്യത്തിന് വില്ലനാകുമ്പോൾ; ദോഷഫലങ്ങളും മറികടക്കാനുള്ള വഴികളും!
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 27 Oct 2026 | 12:11 AM

രാവിലെ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തതുകൊണ്ട് മാത്രം പൂർണ്ണ ആരോഗ്യവാനായി എന്ന് കരുതാൻ വരട്ടെ. വ്യായാമം ചെയ്യുന്നവരാണെങ്കിലും ദിവസം മുഴുവൻ ഇരിക്കുന്ന സ്വഭാവമുള്ളവരാണെങ്കിൽ അത് ആരോഗ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മണിക്കൂറുകൾ നീണ്ട ഇരിപ്പ് ശരീരത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. തുടർച്ചയായി ഒരേയിടത്ത് ഇരിക്കുന്നത് ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഇടവേളകളില്ലാതെയുള്ള ഇരിപ്പ് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അത് നമ്മുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അമിതമായ ഇരിപ്പ് അകാല മരണ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇതുകൊണ്ടാണ് ഇത്തരം ജീവിതശൈലിയെ ‘സിറ്റിംഗ് ഡിസീസ്’ എന്ന് വിളിക്കുന്നത്.

പലർക്കും അറിയാത്ത മറ്റൊരു കാര്യമുണ്ട്. രാവിലെ ഒരു മണിക്കൂർ കഠിനമായി വ്യായാമം ചെയ്ത ശേഷം ബാക്കി 15 മണിക്കൂറും ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതുകൊണ്ട് വലിയ കാര്യമില്ല. ചിട്ടയായ വ്യായാമത്തിനൊപ്പം തന്നെ ദിവസം മുഴുവനുമുള്ള ശാരീരിക ചലനങ്ങളും അത്യാവശ്യമാണ്. കൂടുതൽ സമയമെടുത്ത് ചെയ്യുന്ന ശാരീരിക പ്രവർത്തനങ്ങൾക്ക് മാത്രമേ ഇരിപ്പ് മൂലമുണ്ടാകുന്ന അപകടസാധ്യതകളെ ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിയൂ.

Also Read: ഡെഡ് ഹാങ്: ബാറിൽ വെറുതെ തൂങ്ങിക്കിടക്കാം; ആരോഗ്യ ഗുണങ്ങൾ ചെറുതല്ല

ഏറെക്കാലമായി തുടരുന്ന ഈ ശീലം മാറ്റിയെടുക്കാൻ സാധിക്കില്ല എന്ന് കരുതേണ്ട. ഇരിപ്പിനിടയിൽ ചെറിയ ഇടവേളകൾ നൽകുന്നത് ദിവസങ്ങൾക്കുള്ളിൽ തന്നെ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. സ്ഥിരമായ ചലനങ്ങളും സ്ട്രെങ്ത് വർക്കൗട്ടുകളും വഴി പേശികളുടെ കരുത്തും ശരീരത്തിൻ്റെ പോസ്ചറും എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയും. ഓരോ 30 മുതൽ 60 മിനിറ്റ് കൂടുമ്പോഴും എഴുന്നേൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. ജിമ്മിലെ വ്യായാമത്തേക്കാൾ ശ്രദ്ധിക്കേണ്ട ശീലമാണിത്. ഫോൺ ചെയ്യുമ്പോൾ നടക്കുക, ലിഫ്റ്റിന് പകരം കോണിപ്പടികൾ ഉപയോഗിക്കുക തുടങ്ങിയ ദൈനംദിന ചലനങ്ങൾ വർധിപ്പിക്കുക.

ദീർഘനേരമുള്ള ഇരിപ്പ് കാരണം ദുർബലമാകുന്ന ഗ്ലൂട്ട്സ്, കോർ, അപ്പർ ബാക്ക് തുടങ്ങിയ പേശികൾക്ക് കരുത്ത് നൽകുന്ന വ്യായാമങ്ങളും സ്ട്രെച്ചിങ്ങും ശീലമാക്കുക. ഇരുന്നുകൊണ്ടുള്ള ജോലിക്ക് പകരം ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന സ്റ്റാൻഡിംഗ് ഡെസ്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ഒരേ നിൽപ്പിൽ തുടരുന്നതിനേക്കാൾ ചലിച്ചുകൊണ്ടിരിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുക. ദൈനംദിന ചലനങ്ങൾക്ക് പകരമായിട്ടല്ല, മറിച്ച് അതിനൊപ്പം കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ് എന്നിവ ഉൾപ്പെടുന്ന ചിട്ടയായ വ്യായാമവും ദിനചര്യയുടെ ഭാഗമാക്കുക.

English Summary

Prolonged sitting increases the risk of depression and premature mortality. A single daily workout cannot offset a sedentary lifestyle. Counter the “sitting disease” by taking frequent breaks and moving consistently.

Follow Us