ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ് | Ryan Ten Doeschate Appointed as KKR’s Head of Cricket Strategy Day After Resigning as Team India Assistant Coach Malayalam news - Malayalam Tv9

ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്

Published: 

29 Jul 2026 | 11:57 AM

Ryan Ten Doeschate Rejoins Kolkata Knight Riders: റയാൻ ടെൻ ഡോഷേറ്റ് തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തി. ഫ്രാഞ്ചൈസിയുടെ 'ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി' ആയിട്ടാണ് നിയമനം. നൈറ്റ് റൈഡേഴ്സിന്റെ ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള ക്രിക്കറ്റ് തന്ത്രങ്ങൾ, പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കൽ, ടീം വികസനം എന്നിവയുടെ മേൽനോട്ടം വഹിക്കുകയാണ് ചുമതല.

1 / 5
ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം രാജി വെച്ചതിന് പിന്നാലെ റയാൻ ടെൻ ഡോഷേറ്റ്  തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തി. ഫ്രാഞ്ചൈസിയുടെ 'ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി' ആയിട്ടാണ് നിയമനം. നൈറ്റ് റൈഡേഴ്സിന്റെ ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള ക്രിക്കറ്റ് തന്ത്രങ്ങൾ, പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കൽ, ടീം വികസനം എന്നിവയുടെ മേൽനോട്ടം വഹിക്കുകയാണ് ചുമതല. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനാകുന്നതിന് മുമ്പ് റയാൻ ടെൻ ഡോഷേറ്റ് നൈറ്റ് റൈഡേഴ്‌സിലുണ്ടായിരുന്നു (Image Credit Source: PTI).

2 / 5
 സ്കൗട്ടിംഗ്, താരങ്ങളുടെ തിരഞ്ഞെടുപ്പ്, സ്ക്വാഡ് പ്ലാനിംഗ്, പ്രകടന വിലയിരുത്തൽ എന്നിവയ്ക്കുള്ള തന്ത്രപരമായ ദിശയ്ക്ക് റയാൻ നേതൃത്വം നൽകുമെന്ന്‌ നൈറ്റ് റൈഡേഴ്സ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.  എല്ലാ നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസികളിലും അദ്ദേഹം കോച്ചിംഗ് ടീമുകളുമായി ചേർന്ന് പ്രവർത്തിക്കും. സിപിഎല്ലിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ഐഎൽടി20-യിലെ അബുദാബി നൈറ്റ് റൈഡേഴ്സ്, എംഎൽസിയിലെ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് എന്നിവയുടെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിക്കുമെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. ഡോഷെറ്റ് കെകെആറിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

3 / 5
അദ്ദേഹത്തെ വീണ്ടും നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന്‌ നൈറ്റ് റൈഡേഴ്സ് സ്പോർട്സ് സിഇഓ വെങ്കി മൈസൂർ പറഞ്ഞു. അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണയും, ഫ്രാഞ്ചൈസി തലം മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് വരെയുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്തും ഈ ചുമതലയ്ക്ക് അദ്ദേഹത്തെ ഏറ്റവും അനുയോജ്യനാക്കുന്നു. നൈറ്റ് റൈഡേഴ്സ് ആവാസവ്യവസ്ഥയിലുടനീളം വളർച്ചയുടെ അടുത്ത ഘട്ടത്തിന് രൂപം നൽകാൻ അദ്ദേഹം സഹായിക്കുമെന്നും വെങ്കി മൈസൂര്‍ പറഞ്ഞു. നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തിയതില്‍ ഡോഷെറ്റ് സന്തോഷം പ്രകടിപ്പിച്ചു.

4 / 5
നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ആവേശഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഫ്രാഞ്ചൈസികളിലുടനീളമുള്ള കോച്ചിംഗ്, അനലിറ്റിക്സ് ടീമുകളുമായി ചേർന്ന് പ്രവർത്തിച്ച് സ്കൗട്ടിംഗ്/പ്ലെയർ ഡെവലപ്മെന്റ് സിസ്റ്റങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും, ദീർഘകാല ക്രിക്കറ്റ് തന്ത്രം രൂപപ്പെടുത്താനുമുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. 2011-ല്‍ കളിക്കാരനായാണ് ഡോഷെറ്റ് ആദ്യം നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. 2012, 2014 വർഷങ്ങളിൽ കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ അദ്ദേഹവും ടീമിലുണ്ടായിരുന്നു.

5 / 5
പിന്നീട് 2022-ൽ കോച്ചിംഗ് സംഘത്തിന്റെ പ്രധാന ഭാഗമായി മാറി. 2024-ൽ കൊല്‍ക്കത്തയുടെ മൂന്നാമത്തെ ഐപിഎൽ ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിലും പങ്കാളിയായി. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകസ്ഥാനം ഒഴിയുന്ന കാര്യം യുകെയിൽ വെച്ചുതന്നെ ടെൻ ഡോഷേറ്റ് ബിസിസിഐയെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ബിസിസിഐയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് രാജി.

Follow Us
ആഗസ്റ്റ് 1 വരെ ശക്തമായ മഴ, കാരണം
തക്കാളി പെട്ടെന്ന് കേടാവില്ല! ഫ്രഷായി സൂക്ഷിക്കാൻ എളുപ്പവഴികൾ
കുഴി നഖം മാറാൻ മൈലാഞ്ചി ഇട്ടാൽ മതിയോ, ഇനിയുമുണ്ട് വഴികൾ
മലബന്ധം മാറാൻ ഈ പഴം മാത്രം കഴിച്ചാൽ മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി