5 മിനിറ്റ് മതി! ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ചെയ്യേണ്ടത് ഇങ്ങനെ | Sabarimala Pilgrimage Virtual Queue Booking in 5 minutes here is the step by step procedure Malayalam news - Malayalam Tv9

Sabarimala Pilgrimage Virtual Queue Booking: 5 മിനിറ്റ് മതി! ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ചെയ്യേണ്ടത് ഇങ്ങനെ

Published: 

16 Nov 2025 10:52 AM

Sabarimala Pilgrimage Virtual Queue Booking: നിങ്ങൾ എത്തുന്ന സമയമാണ് സ്ലോട്ടായി തിരഞ്ഞെടുക്കേണ്ടത്. ഇതിനുപുറമേ നിങ്ങൾ തനിച്ചാണോ അതോ സംഘമായാണോ തീർത്ഥാടനത്തിന് എത്തുന്നത് എന്നിവ നൽകാനുള്ള ഓപ്ഷനും ഉണ്ടാവും. സംഘമായാണ് പോകുന്നതെങ്കിൽ ...

1 / 6മണ്ഡലകാല പൂജകൾക്ക് വേണ്ടി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൃശ്ചികം ഒന്നിന് നാളെ രാവിലെ പൂജ ആരംഭിക്കും. ശബരിമല തീർത്ഥാടനത്തിനു വേണ്ടിയുള്ള വെർച്ചൽ ക്യു ബുക്കിംഗ് ആരംഭിച്ചു. നവംബർ ഒന്നിന് തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്കിങ് ചെയ്യേണ്ടത്. (Photo: PTI)

മണ്ഡലകാല പൂജകൾക്ക് വേണ്ടി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൃശ്ചികം ഒന്നിന് നാളെ രാവിലെ പൂജ ആരംഭിക്കും. ശബരിമല തീർത്ഥാടനത്തിനു വേണ്ടിയുള്ള വെർച്ചൽ ക്യു ബുക്കിംഗ് ആരംഭിച്ചു. നവംബർ ഒന്നിന് തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്കിങ് ചെയ്യേണ്ടത്. (Photo: PTI)

2 / 6

വളരെ ഈസിയായി തന്നെ ബുക്കിങ് ചെയ്യാവുന്നതാണ്. അതിനായി sabarimalaonline.org എന്ന വെബ്‌സൈറ്റില്‍ ലോ​ഗിൻ ചെയ്യുക. അപ്പോൾ ലഭിക്കുന്ന ഹോം പേജില്‍ ലോഗിന്‍ ചെയ്യണം. പുതിയ ഉപയോക്താവാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.നിങ്ങൾ ഇതിനു മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പേരും വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. (Photo: PTI)

3 / 6

ഇതിനുള്ള ഓപ്ഷൻ ഹോം പേജിലെ ലോഗിൻ സെഷന് തൊട്ടു താഴെയായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ രജിസ്ട്രേഷൻ എന്ന മറ്റൊരു പേജിൽ എത്തും. അവിടെ നിങ്ങളുടെ ഫോട്ടോ, ഫസ്റ്റ് നെയിം, ലാസ്റ്റ് നെയിം, മൊബൈൽ നമ്പർ, ജനനത്തീയതി, അഡ്രസ്സ്, നിങ്ങളുടെ സംസ്ഥാനം, ജില്ല, പിൻകോഡ് തുടങ്ങിയ വിശദാംശങ്ങൾ നൽകുക. (Photo: PTI)

4 / 6

കൂടാതെ പ്രൂഫിന് വേണ്ടി ആധാറ്, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ നമ്പർ നൽകണം. കൂടാതെ ഇമെയിൽ ഐഡിയും ലോഗിൻ ചെയ്യാനുള്ള പാസ്സ്‌വേർഡും നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയായി. ഈമെയിൽ ഐഡി മൊബൈൽ നമ്പർ പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ഹോം പേജിലൂടെ ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്യുമ്പോൾ മറ്റൊരു പേജും ലഭിക്കും. ഇതിൽ കാണുന്ന വെർച്വൽ ക്യൂ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. (Photo: PTI)

5 / 6

തുടർന്ന് വരുന്ന പേജിൽ ശബരിമല ദർശനം നടത്തേണ്ട തീയതി പോകുന്ന റൂട്ട് എന്നിവ നൽകാനുള്ള ഓപ്ഷൻ ലഭിക്കും. ഇത് നൽകുമ്പോൾ ലഭിക്കുന്ന സ്ലോട്ടുകളിൽ നമുക്ക് വേണ്ടത് തിരഞ്ഞെടുക്കുക. അതായത് നിങ്ങൾ എത്തുന്ന സമയമാണ് സ്ലോട്ടായി തിരഞ്ഞെടുക്കേണ്ടത്. ഇതിനുപുറമേ നിങ്ങൾ തനിച്ചാണോ അതോ സംഘമായാണോ തീർത്ഥാടനത്തിന് എത്തുന്നത് എന്നിവ നൽകാനുള്ള ഓപ്ഷനും ഉണ്ടാവും. സംഘമായാണ് പോകുന്നതെങ്കിൽ തീർത്ഥാടകരെ ആഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഇത് ചെയ്തതിനുശേഷം പിൽഗ്രിം ഡീറ്റെയിൽസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. (Photo: PTI)

6 / 6

അവിടെ തീർത്ഥാടകരുടെ ലിസ്റ്റും ലഭിക്കും. അതിൽ തീർത്ഥാടനത്തിന് പോകുന്നവരുടെ പേര് സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക. നിങ്ങൾക്ക് ശബരിമലയിൽ ലഭിക്കേണ്ട പ്രസാദം ആവശ്യമാണെങ്കിൽ അതിന്റെ ക്വാണ്ടിറ്റിയും സെലക്ട് ചെയ്യണം. പ്രസാദം സെലക്ട് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ തുക ഓൺലൈനായി അടക്കേണ്ടതാണ്. ഇല്ലെങ്കിൽ ബുക്കിങ്ങിന് പണം നൽകേണ്ടതില്ല. മേൽപ്പറഞ്ഞ നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനുശേഷം പ്രൊസീഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. (Photo: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ