ധോണിയും രാം ചരണും ബോബി ഡിയോളും ഒന്നിച്ച്; സൽമാൻ ഖാൻ്റെ പിറന്നാളാഘോഷത്തിൽ അവിശ്വസനീയ ക്രോസോവർ | Salman Khan Birthday MS Dhoni Ram Charan And Bobby Deol In A Single Frame Fans Say Legendary Crossover Malayalam news - Malayalam Tv9

Salman Khan Birthday: ധോണിയും രാം ചരണും ബോബി ഡിയോളും ഒന്നിച്ച്; സൽമാൻ ഖാൻ്റെ പിറന്നാളാഘോഷത്തിൽ അവിശ്വസനീയ ക്രോസോവർ

Published: 

29 Dec 2025 | 07:22 PM

Legendary Crossover In Salman Khan Birthday: സൽമാൻ ഖാൻ്റെ പിറന്നാളാഘോഷത്തിൽ വൈറലായി ആരും പ്രതീക്ഷിക്കാത്ത ക്രോസോവർ. ഈ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.

1 / 5സൽമാൻ ഖാൻ്റെ പിറന്നാളാഘോഷത്തിലെ അവിശ്വസനീയ ക്രോസോവർ ചിത്രം വൈറൽ. പൻവേലിയിലെ തൻ്റെ ഫാം ഹൗസിൽ വച്ച് നടന്ന 60ആം പിറന്നാളാഘോഷത്തിനിടെ ധോണി, രാം ചരൺ, ബോബി ഡിയോൾ എന്നിവർക്കൊപ്പം സൽമാൻ ഖാൻ നിൽക്കുന്ന ചിത്രമാണ് വൈറലാവുന്നത്. (Image Courtesy - Social Media)

സൽമാൻ ഖാൻ്റെ പിറന്നാളാഘോഷത്തിലെ അവിശ്വസനീയ ക്രോസോവർ ചിത്രം വൈറൽ. പൻവേലിയിലെ തൻ്റെ ഫാം ഹൗസിൽ വച്ച് നടന്ന 60ആം പിറന്നാളാഘോഷത്തിനിടെ ധോണി, രാം ചരൺ, ബോബി ഡിയോൾ എന്നിവർക്കൊപ്പം സൽമാൻ ഖാൻ നിൽക്കുന്ന ചിത്രമാണ് വൈറലാവുന്നത്. (Image Courtesy - Social Media)

2 / 5

നിരവധി സെലബ്രറ്റികളാണ് സൽമാൻ ഖാൻ്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനായി ഫാം ഹൗസിലെത്തിയത്. ഇതിനിടെയാണ് വളരെ ഐക്കോണിക്കായ ഈ ഫ്രെയിം പകർത്തിയത്. ലെജൻഡറി ഫ്രെയിം എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.

3 / 5

സഞ്ജയ് ദത്ത്, കരിഷ്മ കപൂർ, ജനീലിയ ദേശ്മുഖ്, രാകുൽപ്രീത് സിംഗ് തുടങ്ങി ബോളിവുഡ് താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ജന്മദിനാഘോഷത്തിനായി എത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ മുംബൈയിലെ ഗാലക്സി അപ്പാർട്ട്മെൻ്റിന് മുന്നിൽ താരം ആരാധകരെ കാണാനെത്തിയില്ല.

4 / 5

പിറന്നാളാഘോഷത്തോടനുബന്ധിച്ച് സൽമാൻ ഖാൻ്റെ പുതിയ ചിത്രമായ ബാറ്റിൽ ഓഫ് ഗൽവാൻ്റെ ടീസറും പുറത്തിറക്കി. 2020ലെ ഗൽവാൻ വാലി സംഘർഷത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ബാറ്റിൽ ഓഫ് ഗൽവാൻ. അപൂർവ ലഖിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

5 / 5

1988ൽ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച സൽമാൻ ഖാൻ പിന്നീട് നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. ചില സിനിമകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. ചില സിനിമകളിൽ പാടുകയും ചെയ്ത സൽമാൻ്റെ അവസാന ചിത്രം സിക്കന്ദർ ആണ്.

പ്രമേഹ രോ​ഗികൾക്ക് പച്ച പപ്പായ കഴിക്കാമോ?
കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്!
സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ
വാൽപ്പാറ അയ്യർപാടി എസ്റ്റേറ്റ് പരിസരത്ത് കണ്ട പുലി