സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു | Sanju Samson's controversial interview: He explains that he only said normal things Malayalam news - Malayalam Tv9

സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു

Published: 

29 Jul 2026 | 08:49 PM

Sanju Samson explain controversial interview: സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ ഒട്ടും താത്പര്യമില്ലാത്താളാണ് താനെന്നും തന്റെ മത്സരം എതിർ ടീമിലെ താരങ്ങളോടാണെന്നും സഞ്ജു പറഞ്ഞു. ''കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണ്. ഇന്ന് അവരെ തോൽപ്പിക്കണം, നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് എന്റെ താത്പര്യവും ഊർജവും' എന്ന് ​അ‌ദ്ദേഹം പറഞ്ഞു.

1 / 6
കഴിഞ്ഞ ദിവസം നൽകിയ അ‌ഭിമുഖം വിവാദമാകുന്നതിനിടെ തന്റെ പ്രതികരണങ്ങൾ സാധാരണമായിരുന്നുവെന്ന് വിശദീകരിച്ച് സഞ്ജു സാംസൺ. സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ ഒട്ടും താത്പര്യമില്ലാത്താളാണ് താനെന്നും തന്റെ മത്സരം എതിർ ടീമിലെ താരങ്ങളോടാണെന്നും സഞ്ജു പറഞ്ഞു. ''കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണ്. ഇന്ന് അവരെ തോൽപ്പിക്കണം, നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് എന്റെ താത്പര്യവും ഊർജവും' എന്ന് ​അ‌ദ്ദേഹം പറഞ്ഞു.  (IMAGE CREDIT SOURCE: GETTY IMAGES)

2 / 6
ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിലവിലെ ഏറ്റവും ചൂടേറിയ സംസാര വിഷയം സെലക്ടർമാർ സഞ്ജു സാംസൺ എന്ന താരത്തോട് കാണിക്കുന്ന അ‌നീതിയാണ്. മോശം ഫോമിലുള്ള മറ്റ് പല താരങ്ങൾക്കും നിരവധി അ‌വസരങ്ങൾ നൽകുന്ന സെലക്ടർമാർ പക്ഷേ സഞ്ജുവിനോട് എക്കാലത്തും അ‌നീതി മാത്രമേ കാട്ടിയിട്ടുള്ളൂ എന്നാണ് നിരവധി ആരാധകർ വിശ്വസിക്കുന്നത്. ഇങ്ങനെയൊരു ധാരണ ആരാധകരിൽ നിലനിൽക്കേ കഴിഞ്ഞ ദിവസം സഞ്ജു ഒരു അ‌ഭിമുഖത്തിൽ നടത്തിയ ചില പ്രതികരണങ്ങൾ വിവാദമാകുകയായിരുന്നു.

3 / 6
ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുമായി ബന്ധപ്പെട്ട 'എലിപ്പന്തയത്തിൽ' നിന്ന് വിട്ടുനിൽക്കാൻ താൻ തീരുമാനിച്ചു എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സഞ്ജു ആ അ‌ഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമായി മാറി. തനിക്ക് നേരിട്ട അ‌നീതിക്കെതിരേ ഒടുവിൽ സഞ്ജുതന്നെ മനസ് തുറന്നിരിക്കുന്നു എന്ന നിലയ്ക്ക് വ്യാഖ്യാനങ്ങൾ വന്നു.

4 / 6
എന്നാൽ ഈ വിവാദ ഇന്റർവ്യൂ സംബന്ധിച്ച് ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ പുതിയ പ്രതികരണം എത്തിയിരിക്കുന്നത്. തന്റെ പ്രസ്താവനകൾ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മറ്റൊരു രീതിയിലാണ് ഏറ്റെടുത്തതെന്നും  താൻ സാധാരണ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും സഞ്ജു വിശദീകരിച്ചു. 'ഞാൻ സാധാരണ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. മുഴുവൻ അഭിമുഖവും കണ്ടാൽ അത് മനസ്സിലാകും: എന്ന് സഞ്ജു പറഞ്ഞു.

5 / 6
 ''ഇപ്പോഴത്തെ കാലത്ത് ആള്‍ക്കാര്‍ക്ക് അത് ഏത് രീതിയില്‍ വേണമെങ്കിലും മാറ്റിയെടുക്കാമല്ലോ. അതൊക്കെ ഇപ്പോള്‍ സാധാരണമാണ്. ഇതൊരു ടീം സ്‌പോര്‍ട്ടാണ്,' സഞ്ജു വ്യക്തമാക്കി. സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞത് ഈ ഉദ്ദേശത്തോടെയാണെന്നും സഞ്ജു വ്യക്തമാക്കി.

6 / 6
 സഞ്ജുവിന് ടീമിലെ തന്റെ സഹതാരങ്ങളുമായി വളരെ അ‌ടുത്ത ബന്ധമാണ് എന്ന് ഏതാണ്ട് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. തന്റെ നേട്ടത്തിനായി സഹതാരങ്ങളോട് മത്സരിക്കുന്ന ഒരു ​ശൈലി സഞ്ജുവിനില്ലെന്ന അ‌ദ്ദേ​ഹത്തെ അ‌റിയുന്ന എല്ലാവർക്കും അ‌റിയാം. ഇന്ത്യൻ ടീമിൽ എല്ലാ താരങ്ങൾക്കും ഏറ്റവും അ‌ടുപ്പവും ബഹുമാനവുമുള്ള താരമാണ് സഞ്ജു എന്നാണ് ഇതുവരെയുള്ള മറ്റുള്ളവരുടെയും അ‌ദ്ദേഹത്തിന്റെയും പെരുമാറ്റ രീതികളിൽ നിന്ന് ആരാധകർക്ക് മനസിലാക്കാനായിട്ടുള്ളത്. എന്നാൽ സെലക്ടർമാർക്ക് മാത്രം സഞ്ജു എന്നും ഒരു അ‌ധികപ്പറ്റായിരുന്നു എന്ന് ആരാധകർ വിശ്വസിക്കുന്നു.

Follow Us
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
ആഗസ്റ്റ് 1 വരെ ശക്തമായ മഴ, കാരണം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി