Santhosh Pandit: 500 കോടി ബജറ്റ്; എല്ലാവരും നിര്‍ബന്ധിച്ചാല്‍ ‘ഹോര്‍മുസ് കടലിടുക്ക് ദ റിവന്‍ജ് ചാപ്റ്റര്‍ 1’ ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ്
Santhosh Pandit says he is considering making a film about the Strait of Hormuz: 'ഹോര്‍മുസ് കടലിടുക്ക് ദ റിവഞ്ച്-ചാപ്റ്റര്‍ 1' എന്ന പാന്‍ ഇന്ത്യ സിനിമ ചെയ്താലോ എന്ന ചിന്തയിലാണെന്ന് സന്തോഷ് പണ്ഡിറ്റ്. 500 കോടിയാണ് ബജറ്റ്. നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഈ ചിത്രം ചെയ്യാമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷ്. സിനിമയുടെ കഥയും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

500 കോടി ബജറ്റില്‍ 'ഹോര്‍മുസ് കടലിടുക്ക് ദ റിവഞ്ച്-ചാപ്റ്റര്‍ 1' എന്ന പാന്‍ ഇന്ത്യ സിനിമ ചെയ്താലോ എന്ന ചിന്തയിലാണെന്ന് സന്തോഷ് പണ്ഡിറ്റ്. കഥ കേട്ട് നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഈ ചിത്രം ചെയ്യാമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷ് പറഞ്ഞു. ചിത്രത്തിന്റെ കഥയും സന്തോഷ് പങ്കുവെച്ചു. തുടക്കത്തില്‍ തന്നെ ഒരു ഐറ്റം ഡാന്‍സുണ്ട് (Image Credits: Santhosh Pandit Facebook Page).

തുടര്‍ന്ന് കഥ ആരംഭിക്കുന്നു. യുദ്ധം കാരണം ഇന്ത്യയുടെ എല്‍പിജി നിറച്ച 101 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങുന്നു. ജനങ്ങളും സര്‍ക്കാരും ബുദ്ധിമുട്ടുന്നു. എല്‍പിജിക്ക് 60 രൂപ വില കൂടുമെന്ന അവസ്ഥ. ഇതോടെ ജനങ്ങള്‍ ഇളകുന്നുവെന്നും സന്തോഷ് കുറിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഒടുവില്‍ കപ്പല്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ആഭ്യന്തര മന്ത്രി ഡിജിപിയോട് നിര്‍ദ്ദേശിക്കുന്നു. കപ്പലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ദൗത്യം ഉത്തര്‍പ്രദേശുകാരനായ സന്തോഷ് പണ്ഡിറ്റ് കപൂര്‍ ഐപിഎസ് എന്ന പൊലീസ് കമ്മീഷണറെ ഏല്‍പിക്കുന്നു. എന്നാല്‍ നായകന് ഒരു ഫ്ലാഷ്ബാക്ക് ഉണ്ടെന്നും സന്തോഷ് പറഞ്ഞു. ആളൊരു ചൂടനാണത്രേ.

ക്രിമിനലുകളെ കണ്ടാല്‍ ഉടന്‍ വെടിവെച്ച് കൊല്ലുന്നതാണ് അയാളുടെ രീതി. തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്. ഇതോടെ സുന്ദരിയും പണക്കാരിയുമായ മലയാളി കാമുകി ഇയാളെ തേച്ചുപോകുന്നു. തുടര്‍ന്ന് പാവപ്പെട്ട വീട്ടിലെ ഉത്തര്‍പ്രദേശുകാരിയായ യുവതിയുമായി നായകന്‍ പ്രണയത്തിലാകുന്നു.

ഈ യുവതിയുമായുള്ള വിവാഹത്തിന്റെ തലേ ദിവസമാണ് ഹോര്‍മുസ് കടലിടുക്കിലേക്ക് പോകാന്‍ നിര്‍ദ്ദേശം ലഭിക്കുന്നു. തുടര്‍ന്ന് 'മൂസക്കുട്ടി' എന്ന പേര് ഇടുന്നു. പിന്നാലെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടു. ഇതോടെ ഇന്ത്യന്‍ ഏജന്റായി സ്‌പൈ വര്‍ക്ക് ചെയ്യാന്‍ ഇറാനിലേക്ക് നുഴഞ്ഞുകയറാന്‍ ഇദ്ദേഹം പോകുന്നതാണ് കഥ. കഥയുടെ ബാക്കിഭാഗം സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.