പന്ത്രണ്ട് വയസില്‍ അബ്യൂസിന് ഇരയായി; ഫേമസ് ആകേണ്ടിയിരുന്നില്ല, ഇപ്പോള്‍ പൃഥ്വിരാജിനെ പോലെയായി: സന്തോഷ് വര്‍ക്കി | Santhosh Varkey aka Arattannan, reveals that he is a victim of child abuse and shares speaking truth is making it difficult for him, as for Prithviraj Malayalam news - Malayalam Tv9

Santhosh Varkey: പന്ത്രണ്ട് വയസില്‍ അബ്യൂസിന് ഇരയായി; ഫേമസ് ആകേണ്ടിയിരുന്നില്ല, ഇപ്പോള്‍ പൃഥ്വിരാജിനെ പോലെയായി: സന്തോഷ് വര്‍ക്കി

Published: 

19 Feb 2025 21:30 PM

Santhosh Varkey About His Life After Becoming Famous: മോഹന്‍ലാലിന്റെ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന് റിവ്യു പറഞ്ഞ് വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. അതിന് ശേഷം സന്തോഷ് അറിയപ്പെടാന്‍ തുടങ്ങിയത് ആറാട്ടണ്ണന്‍ എന്നാണ്. അന്നത്തെ റിവ്യു ഹിറ്റായതോടെ തുടര്‍ച്ചയായ മൂന്ന് വര്‍ഷം സന്തോഷ് വര്‍ക്കി റിവ്യു പറഞ്ഞു. എന്നാല്‍ ഇന്ന് പണ്ടത്തേത് പോലല്ല കാര്യങ്ങള്‍.

1 / 5സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്റെ റിവ്യുകള്‍ ഹിറ്റായതിന് പിന്നാലെ അത്തരത്തിലുള്ള വീഡിയോകള്‍ ചെയ്ത് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ റിവ്യു പറയുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചത് ആറാട്ടണ്ണനെയും പ്രതികൂലമായി ബാധിച്ചു. സന്തോഷ് വര്‍ക്കിക്ക് ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. (Image Credits: Social Media)

സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്റെ റിവ്യുകള്‍ ഹിറ്റായതിന് പിന്നാലെ അത്തരത്തിലുള്ള വീഡിയോകള്‍ ചെയ്ത് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ റിവ്യു പറയുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചത് ആറാട്ടണ്ണനെയും പ്രതികൂലമായി ബാധിച്ചു. സന്തോഷ് വര്‍ക്കിക്ക് ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. (Image Credits: Social Media)

2 / 5

വൈറലായതിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയുകയാണ് സന്തോഷ് വര്‍ക്കി. മാബ്‌സ്റ്റിക്ക് മീഡിയയോടായിരുന്നു പ്രതികരണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും അതില്‍ ചീത്ത കാര്യങ്ങളാണ് കൂടുതലെന്നും സന്തോഷ് വര്‍ക്കി പറയുന്നു. (Image Credits: Social Media)

3 / 5

വൈറലായതിന് ശേഷം ദുഃഖം മാത്രമാണ്. വൈറലാകേണ്ടിയിരുന്നില്ല എന്ന് ഇടയ്ക്ക് തോന്നും. എന്നും സൈബര്‍ അറ്റാക്കാണ്. എന്തെങ്കിലും സത്യം തുറന്നുപറഞ്ഞാല്‍ ബുദ്ധിമുട്ട് അനുഭവിക്കും. പൃഥ്വിരാജും പാര്‍വതി തിരുവോത്തുമെല്ലാം ഇക്കാര്യം അനുഭവിച്ചതാണ്. പൃഥ്വിരാജ് ഇപ്പോള്‍ സത്യങ്ങളൊന്നും പറയുന്നില്ല. (Image Credits: Social Media)

4 / 5

പണ്ട് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറ്റം പറഞ്ഞയാള്‍ ഇപ്പോള്‍ അവരുടെ പിറകെ നടക്കുകയാണ്. തൊലിക്കട്ടിയുണ്ടെങ്കില്‍ യാതൊരു കുഴപ്പവുമില്ല. ഞാന്‍ മമ്മൂട്ടിയെ പോലെയാണ്, ദേഷ്യം വന്നാല്‍ അപ്പോള്‍ തന്നെ റിയാക്ട് ചെയ്യും. ആരെങ്കിലും ഇന്‍സള്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ് മൂഡൗട്ടാകാറുള്ളത്. (Image Credits: Social Media)

5 / 5

പന്ത്രണ്ട് വയസില്‍ തന്നെ അബ്യൂസ് ചെയ്ത പയ്യനോട് വരെ താന്‍ ക്ഷമിച്ചിട്ടുണ്ട്. അവനെ വര്‍ഷങ്ങള്‍ക്ക് ശേഷം ചീത്ത വിളിക്കണമെന്ന് കരുതിയാണ് താന്‍ പോയത്. പക്ഷെ അവന്‍ തന്നെ കണ്ടപ്പോള്‍ സോറി പറഞ്ഞു. അന്ന് താനൊരു ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. ടിവിയില്‍ കളി കാണാന്‍ പോയപ്പോഴാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. (Image Credits: Social Media)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും