കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം വരുമാനമുള്ളോ? ചെലവ് കുറച്ച് പണം ലാഭിക്കാന്‍ പഠിക്കാം
One Earning Member at Home? Simple Ways to Save Money Every Month: ഓരോ മാസത്തെയും വരുമാനവും ചെലവുകളും കൃത്യമായി രേഖപ്പെടുത്തി ഒരു ബജറ്റ് തയാറാക്കുകയാണ് ആദ്യപടി. ചെലവുകളെ അത്യാവശ്യവും ഒഴിവാക്കാനാകുന്നതുമായ രണ്ട് വിഭാഗങ്ങളായി തിരിക്കാം. വാടക, ഭക്ഷണസാധനങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, വൈദ്യുതി-വെള്ളം തുടങ്ങിയ ബില്ലുകള്‍, ചികിത്സാ ചെലവുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം.

ഓരോ ദിവസവും നമ്മുടെ ചെലവുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം തീര്‍ക്കുന്ന സമ്മര്‍ദമാണ് ഇതില്‍ പ്രധാനം. വിലക്കയറ്റം തുടര്‍ച്ചയായി സംഭവിക്കുന്ന സാഹചര്യത്തില്‍ ഭാവിയിലേക്കായി പണം മാറ്റിവെക്കുന്നതിലും നമ്മള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ കുടുംബത്തിലെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും ഒരാളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചാണെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായേക്കാം. വാടക, ഭക്ഷണം, കുട്ടികളുടെ പഠനം, വൈദ്യുതി ബില്‍, ചികിത്സ തുടങ്ങിയ ചെലവുകള്‍ക്കൊപ്പം സമ്പാദ്യത്തിനും പണം കണ്ടെത്തേണ്ടതുണ്ട്. (Image Credit Source: Getty Images)

ഓരോ മാസത്തെയും വരുമാനവും ചെലവുകളും കൃത്യമായി രേഖപ്പെടുത്തി ഒരു ബജറ്റ് തയാറാക്കുകയാണ് ആദ്യപടി. ചെലവുകളെ അത്യാവശ്യവും ഒഴിവാക്കാനാകുന്നതുമായ രണ്ട് വിഭാഗങ്ങളായി തിരിക്കാം. വാടക, ഭക്ഷണസാധനങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, വൈദ്യുതി-വെള്ളം തുടങ്ങിയ ബില്ലുകള്‍, ചികിത്സാ ചെലവുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. പുറത്തുനിന്ന് ഭക്ഷണം കഴിക്കല്‍, ആവശ്യത്തിന് അധികമുള്ള ഓണ്‍ലൈന്‍ വാങ്ങലുകള്‍, ആഡംബര ചെലവുകള്‍ തുടങ്ങിയവ പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

വരുമാനം ലഭിച്ച ശേഷം ബാക്കി വരുന്ന തുകയില്‍ നിന്ന് സമ്പാദിക്കുന്നതിന് പകരം, ശമ്പളം ലഭിക്കുന്ന ദിവസം തന്നെ ഒരു നിശ്ചിത തുക മാറ്റിവെക്കുന്ന രീതിയാണ് കൂടുതല്‍ ഫലപ്രദം. സാധ്യമെങ്കില്‍ മാസവരുമാനത്തിന്റെ കുറഞ്ഞത് 20 ശതമാനമെങ്കിലും സമ്പാദ്യത്തിനോ നിക്ഷേപത്തിനോ മാറ്റിവെക്കാന്‍ ശ്രമിക്കാം. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം. ശമ്പളം ലഭിച്ച ഉടന്‍ നിശ്ചിത തുക ആ അക്കൗണ്ടിലേക്ക് മാറ്റുന്നത് അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

ചുരുങ്ങിയ ബജറ്റിനുള്ളില്‍ തന്നെ മാസച്ചെലവുകള്‍ നിയന്ത്രിക്കുക എന്നതാണ് പ്രധാനം. അത്യാവശ്യമല്ലാത്ത ചെലവുകള്‍ ഒഴിവാക്കുന്നതിലൂടെ ചെറിയ തുകകള്‍ പോലും ഓരോ മാസവും ലാഭിക്കാനാകും. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുന്നതും വീട്ടില്‍ തന്നെ ഭക്ഷണം തയാറാക്കുന്നതും ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും പ്രത്യേക ഓഫറുകളിലും ആവശ്യമായ സാധനങ്ങള്‍ മാത്രം വാങ്ങുന്നതാണ് ഉചിതം.

ആവശ്യത്തിലധികം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് മാസബജറ്റിന് അധിക സമ്മര്‍ദമുണ്ടാക്കാം. തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ കടം എടുക്കുന്നതും ഒഴിവാക്കണം. വരുമാനത്തിന് വലിയ ഭാരമാകാത്ത ചെറിയ നിക്ഷേപങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കുന്നതും ഭാവിയില്‍ സഹായകരമാകും. ഒരാള്‍ മാത്രം വരുമാനം നേടുന്ന കുടുംബങ്ങളില്‍ അടിയന്തര ഫണ്ടിന് പ്രത്യേക പ്രാധാന്യമുണ്ട്. ജോലി നഷ്ടപ്പെടുകയോ അപ്രതീക്ഷിത ചികിത്സാ ചെലവ് ഉണ്ടാകുകയോ ചെയ്താല്‍ മറ്റൊരു വരുമാനമില്ലാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാം.