AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Social Media and Children: ഫോൺ ഉപയോ​ഗിച്ചാൽ തലച്ചോറ് കേടാകില്ലേ? തെറ്റിധാരണകൾക്ക് വിരാമം, പുതിയ പഠനം പറയുന്നതിങ്ങനെ

Children’s Cognitive Development: കുട്ടിയുടെ പ്രായം, ഉള്ളടക്കം, ഉപയോഗത്തിൻ്റെ പശ്ചാത്തലം എന്നിവ പരിഗണിച്ച് നിഷ്ക്രിയ ഉപയോഗത്തിന് പരിധി നിശ്ചയിക്കുന്നതാണ് ഏറ്റവും ഉചിതമായ സമീപനം.

aswathy-balachandran
Aswathy Balachandran | Published: 27 Oct 2025 08:33 AM
നമുക്കെല്ലാമുള്ള ഭയമാണ് കുട്ടികൾ കൂടുതൽ സമയം ഫോൺ കാണുമ്പോൾ അവരുടെ ബുദ്ധിവളർച്ച കുറയുമോ എന്നത്. പലപ്പോഴും ഈ പേരിൽ നാം കുട്ടികളെ ശാസിക്കാറും ഉണ്ട്. എന്നാൽ ഇത് സംബന്ധിച്ചുള്ള തെറ്റിധാരണകൾക്ക് ഉത്തരം നൽകിക്കൊണ്ട് പുതിയ പഠനമെത്തി.

1 / 5
കൗമാരക്കാരിൽ സ്‌ക്രീൻ സമയം ബുദ്ധി വികാസത്തെ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് അടുത്തിടെ JAMA ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഈ വിഷയത്തിൽ വ്യക്തത നൽകുന്നു.

2 / 5
പഠനമനുസരിച്ച്, സോഷ്യൽ മീഡിയ ഏറ്റവും കുറവ് ഉപയോഗിച്ച കൗമാരക്കാർക്ക് ഏറ്റവും ഉയർന്ന വൈജ്ഞാനിക സ്കോറുകൾ ലഭിച്ചു. ഏറ്റവും കൂടുതൽ ഉപയോഗിച്ചവർക്ക് സ്കോർ കുറവായിരുന്നു. പ്രത്യേകിച്ചും, അമിത ഉപയോഗം ഓർമ്മശക്തി, ഭാഷാപരമായ കഴിവുകൾ എന്നിവയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടു. എന്നാൽ ഈ വ്യത്യാസങ്ങൾ വലുതല്ല. അതായത് തലച്ചോറിന്റെ ഭാ​ഗങ്ങൾ നിഷ്ക്രിയമാക്കും എന്ന വാദം തെറ്റാണ് എന്ന് അർത്ഥം.

3 / 5
എന്നാൽ എല്ലാ സ്‌ക്രീൻ ടൈമും ഒരുപോലെയല്ല. ഇതിനെ രണ്ടായി തിരിക്കണം. ഇതിൽ അക്കാദമിക് ഗവേഷണം, ലേഖനം എഴുതൽ, സംവേദനാത്മക ഗെയിമുകൾ എന്നിവ സജീവമായ സ്ക്രീൻ സമയം ആണ്. ഇത് വൈജ്ഞാനിക നേട്ടങ്ങൾക്ക് സഹായിക്കും. ടിവി കാണുക, സോഷ്യൽ മീഡിയയിൽ അലക്ഷ്യമായി സ്ക്രോൾ ചെയ്യുക എന്നിവ നിഷ്ക്രിയ ഉപയോ​ഗവും.

4 / 5
സ്ക്രീൻ ടൈം കാരണം തലച്ചോറ് ചീഞ്ഞഴുകുന്നു" (Brain Rot) എന്ന വാദം ശാസ്ത്രീയമായി ശരിയല്ല. എന്നിരുന്നാലും, ഓൺലൈനിൽ സമയം ചെലവഴിക്കുന്നത്, പഠനം, വായന തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി നീക്കിവെക്കേണ്ട സമയം കവർന്നെടുക്കുന്നു. കൂടാതെ, അമിത സ്‌ക്രീൻ ഉപയോഗം ഉറക്കത്തെ തടസ്സപ്പെടുത്തി പരോക്ഷമായി പഠനത്തെ ബാധിക്കുകയും ചെയ്യാം.

5 / 5