പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വാങ്ങിച്ച വില കിട്ടാത്തത് എന്തുകൊണ്ട്? Malayalam news - Malayalam Tv9

Gold: പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വാങ്ങിച്ച വില കിട്ടാത്തത് എന്തുകൊണ്ട്?

Published: 

18 Aug 2026 | 12:15 PM

Why Old Gold Fetches Less Money When Sold Than Its Purchase Price: സ്വര്‍ണത്തിന് വില ഉയരാന്‍ തുടങ്ങിയതോടെ ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചു. നിലവില്‍ സ്വര്‍ണം വാങ്ങിക്കുന്നവരേക്കാള്‍ കൂടുതലുള്ളത് സ്വര്‍ണം വില്‍ക്കുന്നവരാണ്. ഉയര്‍ന്ന തുകയ്ക്ക് കൈവശമിരിക്കുന്ന സ്വര്‍ണം വിറ്റ് ലാഭം നേടുകയാണ് ലക്ഷ്യം. വില കുറവുള്ളപ്പോള്‍ വാങ്ങിയ സ്വര്‍ണം വില കൂടുമ്പോള്‍ വില്‍ക്കുന്നത് ഉയര്‍ന്ന നേട്ടം ലഭിക്കാന്‍ സഹായിക്കുന്നുണ്ട്.

1 / 5
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയുമെല്ലാം പ്രതീകമായാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തെ വിലയിരുത്തുന്നത്. ആഭരണങ്ങളായി മാത്രമല്ല, നാണയങ്ങള്‍, ബാറുകള്‍ തുടങ്ങി വിവിധ രൂപത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്നവരുണ്ട്. എന്നാല്‍ സ്വര്‍ണത്തിന്റെ വില മാത്രം നല്‍കിയാല്‍ ഇവയൊരിക്കലും സ്വന്തമാക്കാനാകില്ല. പണികൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജുകള്‍ എന്നിവയെല്ലാം സ്വര്‍ണത്തിന് നല്‍കണം. ഓരോ ആഭരണങ്ങള്‍ക്കും വ്യത്യസ്ത പണികൂലിയാണ് ജ്വല്ലറികളില്‍ ഈടാക്കുന്നത്. (Image Credit Source: Getty Images)

2 / 5
എന്നാല്‍ സ്വര്‍ണത്തിന് വില ഉയരാന്‍ തുടങ്ങിയതോടെ ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചു. നിലവില്‍ സ്വര്‍ണം വാങ്ങിക്കുന്നവരേക്കാള്‍ കൂടുതലുള്ളത് സ്വര്‍ണം വില്‍ക്കുന്നവരാണ്. ഉയര്‍ന്ന തുകയ്ക്ക് കൈവശമിരിക്കുന്ന സ്വര്‍ണം വിറ്റ് ലാഭം നേടുകയാണ് ലക്ഷ്യം. വില കുറവുള്ളപ്പോള്‍ വാങ്ങിയ സ്വര്‍ണം വില കൂടുമ്പോള്‍ വില്‍ക്കുന്നത് ഉയര്‍ന്ന നേട്ടം ലഭിക്കാന്‍ സഹായിക്കുന്നുണ്ട്.

3 / 5
എന്നാല്‍ പലപ്പോഴും വാങ്ങുന്ന വില ഒരിക്കലും സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കാറില്ല, അത് എന്തുകൊണ്ടാണെന്ന് അറിയാമോ? നിങ്ങള്‍ക്കിപ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ ഏകദേശം ഒന്നരലക്ഷം രൂപയോളം ചെലവ് വന്നെന്ന് കരുതൂ, സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയും പണികൂലി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവയെല്ലാം ചേര്‍ത്താണ് ഇത്രയും തുക വരുന്നത്. എന്നാല്‍ വില്‍ക്കുന്ന സമയത്ത് ഇത്രയും തുക തിരികെ ലഭിക്കില്ല.

4 / 5
തങ്കത്തിന്റെ വിലയില്‍ സംഭവിക്കുന്ന മാറ്റമാണ് ഇതിന് പ്രധാന കാരണം. മാത്രമല്ല, ജിഎസ്ടി, പണികൂലി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയൊന്നും തിരികെ ലഭിക്കുകയില്ല. 91.6 പരിശുദ്ധിയുള്ളതാണ് 22 കാരറ്റ് സ്വര്‍ണം. 100ല്‍ 91.6 ശതമാനം സ്വര്‍ണമാകുമ്പോള്‍ ശേഷിക്കുന്നത് ചെമ്പും മറ്റ് ലോഹങ്ങളുമാണ്. ആഭരണത്തിന്റെ കരുത്തിനും നിര്‍മാണത്തിലെ സൗകര്യത്തിനുമായാണ് ഇത് ഉപയോഗിക്കുന്നത്.

5 / 5
സ്വര്‍ണത്തിന് പുറമെ ഉപയോഗിക്കുന്ന ലോഹങ്ങള്‍ ഒരിക്കലും വില്‍ക്കുന്ന സമയത്ത് പരിഗണിക്കുകയില്ല. തങ്കത്തിന്റെ വിലയിലാണ് സ്വര്‍ണവ്യാപാരം, അതിനാല്‍ സ്വര്‍ണവില മാത്രമേ നോക്കൂ. തങ്കത്തിന്റെ വിലയുമായി നിങ്ങളുടെ ആഭരണത്തിന്റെ മൂല്യം ഒത്തുനോക്കിയാണ് വില നിശ്ചയിക്കുക. പഴയ സ്വര്‍ണം പലപ്പോഴും ചൂടാക്കിയതിന് ശേഷമാണ് അളവ് കണക്കാക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
പാൽ തിളച്ചുതൂവുന്നത് തടയാൻ ട്രിക്കുകൾ ഇതാ
പാറ്റ ശല്യം കൊണ്ട് പൊറുതിമുട്ടിയോ? തടയാനിതാ മികച്ച വഴികള്‍
എന്തുകൊണ്ട് ഹോണ്ട ആക്ടീവ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ