'അമ്മയെക്കാള്‍ പേടി ഐശ്വര്യയെ'; വെളിപ്പെടുത്തലുമായി സഹോദരി, മിണ്ടാതിരിക്കൂ എന്ന് താരം | Shweta Reveals abhishek bachchan is more scared Of Wife Aishwarya Rai Than Mother Jaya Malayalam news - Malayalam Tv9

Abhishek Bachch: ‘അമ്മയെക്കാള്‍ പേടി ഐശ്വര്യയെ’; വെളിപ്പെടുത്തലുമായി സഹോദരി, മിണ്ടാതിരിക്കൂ എന്ന് താരം

Published: 

23 May 2025 21:41 PM

Shweta And Abhishek Bachchan: പരിപാടിയിലെ റാപ്പിഡ് റൗണ്ട് ഫയറിലായിരുന്നു ഭാര്യയെയാണോ അമ്മയെയാണോ അഭിഷേകിനു കൂടുതൽ ഭയമെന്ന കരണിന്റെ ചോദ്യം. ഇതിനു താരം മറുപടി നൽകിയത് ‘എന്റെ അമ്മ’ എന്നായിരുന്നു.

1 / 5ബോളിവുഡിലെ താരദമ്പതിമാരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും എന്നും വാർത്തകളിൽ നിറസാന്നിധ്യമാകാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വേർപിരിയുന്നുവെന്ന് അഭ്യൂഹം ആരാധകർക്കിടയിൽ പരന്നിരുന്നു. (image credits:instagram)

ബോളിവുഡിലെ താരദമ്പതിമാരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും എന്നും വാർത്തകളിൽ നിറസാന്നിധ്യമാകാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വേർപിരിയുന്നുവെന്ന് അഭ്യൂഹം ആരാധകർക്കിടയിൽ പരന്നിരുന്നു. (image credits:instagram)

2 / 5

എന്നാൽ പിന്നീട് ഇത് വെറും അഭ്യൂഹം മാത്രമാണെന്ന് ഇരുവരും തെളിയിക്കുകയായിരുന്നു. ഇപ്പോഴിതാ ഐശ്വര്യ റായിയെ കുറിച്ച് അഭിഷേകിന്റെ സഹോദരി പറഞ്ഞ കാര്യമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

3 / 5

അഭിഷേക് ബച്ചനും സഹോദരി ശ്വേതാ ബച്ചനും പങ്കെടുത്ത കോഫി വിത്ത് കരൺ പരിപാടിക്കിടെ പറഞ്ഞ കാര്യമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.അഭിഷേകിന് അമ്മയേക്കാൾ പേടി ഭാര്യയെയാണെന്ന് ശ്വേത വിഡിയോയിൽ പറയുന്നത്.

4 / 5

അതേസമയം തനിക്ക് അമ്മയെയാണ് പേടിയെന്ന് അഭിഷേക് പറയുന്നതും വിഡിയോയിലുണ്ട്. പരിപാടിയിലെ റാപ്പിഡ് റൗണ്ട് ഫയറിലായിരുന്നു ഭാര്യയെയാണോ അമ്മയെയാണോ അഭിഷേകിനു കൂടുതൽ ഭയമെന്ന കരണിന്റെ ചോദ്യം. ഇതിനു താരം മറുപടി നൽകിയത് ‘എന്റെ അമ്മ’ എന്നായിരുന്നു.

5 / 5

എന്നാൽ ഇത് കേട്ട ഉടനെ തന്നെ അഭിഷേകിനോടുള്ള ചോദ്യത്തിനു ‘ഭാര്യ’ എന്ന് സഹോദരി ശ്വേത മറുപടി പറഞ്ഞു. ഈ സന്ദർഭത്തിൽ സഹോദരിയോട് മിണ്ടാതിരിക്കാൻ അഭിഷേക് പറയുന്നതും വിഡിയോയിലുണ്ട്. ഇത് തന്റെ റാപ്പിഡ് ഫയർ റൗണ്ടാണെന്നും അഭിഷേക് പറയുന്നുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും