Silver Rate: തകര്‍ന്നടിഞ്ഞ് വെള്ളി; 54 ഡോളറില്‍ നിന്ന് ഒറ്റയിറക്കം, വാങ്ങിക്കൂട്ടിയവര്‍ കരുതിയിരിക്കൂ
Silver Price On October 18 Saturday: ലണ്ടന്‍ വിപണിയില്‍ വെള്ളി വില ഇടിവ് നേരിട്ടതും ആശ്വാസം പകര്‍ന്നു. അതേസമയം, അടുത്തിടെ വെള്ളിവില ന്യൂയോര്‍ക്ക് ഫ്യൂച്ചറുകളേക്കാള്‍ കുതിച്ചുയര്‍ന്നിരുന്നു. ഈ വര്‍ഷം ഇതുവരെ 60 ശതമാനത്തിലധികം വില ഉയര്‍ന്ന സ്വര്‍ണം ക്ഷീണം നേരിടുമെന്നാണ് വിലയിരുത്തല്‍.

ആറ് മാസത്തിനിടെ ഏറ്റവും വലിയ വിലയിടിവ് ഏറ്റുവാങ്ങി വെള്ളി. വില 6 ശതമാനത്തിലധികം ഇടിഞ്ഞു. വെള്ളിയുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ഔണ്‍സിന് 54 ഡോളറില്‍ നിന്നാണ് വെള്ളി തകര്‍ന്നടിഞ്ഞത്. ന്യൂയോര്‍ക്കില്‍ സ്‌പോട്ട് സില്‍വര്‍ ഔണ്‍സിന് 4.4 ശതമാനം ഇടിഞ്ഞ് 51.88 ഡോളറിലേക്കെത്തി. (Image Credits: Getty Images)

സ്വര്‍ണത്തിനും ഇന്ന് തളര്‍ച്ച തന്നെയാണ്. 1.9 ശതമാനം ഇടിവാണ് സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയത്. വിലയേറിയ മറ്റ് ലോഹങ്ങളായ പ്ലാറ്റിനം, പല്ലേഡിയം എന്നിവയും നഷ്ടം രേഖപ്പെടുത്തി.

യുഎസ് ക്രെഡിറ്റ് റിസ്‌കിനെ കുറിച്ചുള്ള ആശങ്കകള്‍ കുറയുകയും, യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ പുറത്തുവരികയും ചെയ്തത്, സുരക്ഷിത നിക്ഷേപങ്ങളുടെ ആവശ്യകത കുറച്ചു. ഇതാണ് വിലയിടിവിന് വഴിയൊരുക്കിയത്. പ്രാദേശിക യുഎസ് ബാങ്കുകളില്‍ നിന്നുള്ള ശക്തമായ വരുമാനം, ബോണ്ട് വരുമാനം ഉയര്‍ത്തുന്നതിനും ഇക്വിറ്റി മാര്‍ക്കറ്റുകള്‍ സ്ഥിരപ്പെടുത്താനും സഹായിച്ചു.

ലണ്ടന്‍ വിപണിയില്‍ വെള്ളി വില ഇടിവ് നേരിട്ടതും ആശ്വാസം പകര്‍ന്നു. അതേസമയം, അടുത്തിടെ വെള്ളിവില ന്യൂയോര്‍ക്ക് ഫ്യൂച്ചറുകളേക്കാള്‍ കുതിച്ചുയര്‍ന്നിരുന്നു. ഈ വര്‍ഷം ഇതുവരെ 60 ശതമാനത്തിലധികം വില ഉയര്‍ന്ന സ്വര്‍ണം ക്ഷീണം നേരിടുമെന്നാണ് വിലയിരുത്തല്‍.

വിലയിടിവ് പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും നിക്ഷേപകര്‍ വെള്ളിയില്‍ വിശ്വാസം പുലര്‍ത്തിയിരുന്നു. എന്നാല്‍ വില കുറയുന്നത് വെള്ളിയില്‍ നിക്ഷേപിച്ചിരിക്കുന്നവരെ സമ്മര്‍ദത്തിലാക്കും.