AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Newbrew Beer: മൂത്രം കൊണ്ടുണ്ടാക്കുന്ന ബിയറിനെ പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയും ഉണ്ടൊരു ബിയർ!

Singapore Brewery Uses Human Urine to Make Beer: മൂത്രവും മലിനജലവും കൊണ്ട് നിർമ്മിക്കുന്ന ഒരു ബിയറിനെ പറ്റി കേട്ടിട്ടുണ്ടോ? സിംഗപ്പൂരിലാണ് ഇങ്ങനെയൊരു പരീക്ഷണം നടന്നത്.

nandha-das
Nandha Das | Updated On: 09 Aug 2025 17:12 PM
പല ആഘോഷങ്ങൾക്കും സൽക്കാരങ്ങൾക്കും മദ്യം വിളമ്പുന്നത് പതിവാണ്. ഇതിൽ കൂടുതലും കണ്ടുവരുന്നത് ബിയറാണ്. എന്നാൽ, മൂത്രം കൊണ്ട് നിർമ്മിക്കുന്ന ബിയർ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ, വിശ്വസിച്ചേ പറ്റൂ. സിംഗപ്പൂരിലാണ് ഇങ്ങനെയൊരു പരീക്ഷണം നടന്നത്. (Image Credits: Pexels)

1 / 5
ശൗചാലയത്തിലെ മലിന ജലം ശുദ്ധീകരിച്ച് നിർമിക്കുന്ന ബിയറാണ് ന്യൂബ്രൂ (NewBrew). സിംഗപ്പൂരിലെ ദേശീയജല ഏജൻസിയായ പബും (PUB) പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്‌സും തമ്മിൽ സഹകരിച്ചാണ് 2018ൽ ഈ ബിയർ പുറത്തിറക്കിയത്. (Image Credits: Brewerkz/Facebook)

2 / 5
മലിനജലം സംസ്കരിക്കുന്ന പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ച വെള്ളമായ ന്യൂവാട്ടർ (NeWater) ഉപയോഗിച്ചാണ് ന്യൂബ്രൂ നിർമിക്കുന്നത്. ഈ ബിയറിന്റെ നിർമാണത്തിനായുള്ള 95 ശതമാനം വെള്ളവും ന്യൂവാട്ടർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. (Image Credits: Pexels)

3 / 5
സംസ്കരിക്കുന്നതിലൂടെ മലിനജലം പൂർണമായും ശുദ്ധമാകും. അതിനാൽ തന്നെ ഈ ബിയർ കുടിക്കുന്നതിന് ദോഷമില്ല. സിം​ഗപ്പൂരിൽ മാത്രമല്ല ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ന്യൂബ്രൂ ലഭ്യമാണ്. (Image Credits: Pexels)

4 / 5
പരിമിതമായ ശുദ്ധജല സ്രോതസുകൾ മാത്രമാണ് സിംഗപ്പൂരിൽ ഉള്ളത്. അതുകൊണ്ട് തന്നെ, സുസ്ഥിര ജല ഉപയോഗത്തിന്റെയും പുനരുപയോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. (Image Credits: Pexels)

5 / 5