Newbrew Beer: മൂത്രം കൊണ്ടുണ്ടാക്കുന്ന ബിയറിനെ പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയും ഉണ്ടൊരു ബിയർ!
Singapore Brewery Uses Human Urine to Make Beer: മൂത്രവും മലിനജലവും കൊണ്ട് നിർമ്മിക്കുന്ന ഒരു ബിയറിനെ പറ്റി കേട്ടിട്ടുണ്ടോ? സിംഗപ്പൂരിലാണ് ഇങ്ങനെയൊരു പരീക്ഷണം നടന്നത്.

പല ആഘോഷങ്ങൾക്കും സൽക്കാരങ്ങൾക്കും മദ്യം വിളമ്പുന്നത് പതിവാണ്. ഇതിൽ കൂടുതലും കണ്ടുവരുന്നത് ബിയറാണ്. എന്നാൽ, മൂത്രം കൊണ്ട് നിർമ്മിക്കുന്ന ബിയർ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ, വിശ്വസിച്ചേ പറ്റൂ. സിംഗപ്പൂരിലാണ് ഇങ്ങനെയൊരു പരീക്ഷണം നടന്നത്. (Image Credits: Pexels)

ശൗചാലയത്തിലെ മലിന ജലം ശുദ്ധീകരിച്ച് നിർമിക്കുന്ന ബിയറാണ് ന്യൂബ്രൂ (NewBrew). സിംഗപ്പൂരിലെ ദേശീയജല ഏജൻസിയായ പബും (PUB) പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്‌സും തമ്മിൽ സഹകരിച്ചാണ് 2018ൽ ഈ ബിയർ പുറത്തിറക്കിയത്. (Image Credits: Brewerkz/Facebook)

മലിനജലം സംസ്കരിക്കുന്ന പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ച വെള്ളമായ ന്യൂവാട്ടർ (NeWater) ഉപയോഗിച്ചാണ് ന്യൂബ്രൂ നിർമിക്കുന്നത്. ഈ ബിയറിന്റെ നിർമാണത്തിനായുള്ള 95 ശതമാനം വെള്ളവും ന്യൂവാട്ടർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. (Image Credits: Pexels)

സംസ്കരിക്കുന്നതിലൂടെ മലിനജലം പൂർണമായും ശുദ്ധമാകും. അതിനാൽ തന്നെ ഈ ബിയർ കുടിക്കുന്നതിന് ദോഷമില്ല. സിംഗപ്പൂരിൽ മാത്രമല്ല ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ന്യൂബ്രൂ ലഭ്യമാണ്. (Image Credits: Pexels)

പരിമിതമായ ശുദ്ധജല സ്രോതസുകൾ മാത്രമാണ് സിംഗപ്പൂരിൽ ഉള്ളത്. അതുകൊണ്ട് തന്നെ, സുസ്ഥിര ജല ഉപയോഗത്തിന്റെയും പുനരുപയോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. (Image Credits: Pexels)