Kalyani Priyadarshan: ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് മലയാളികളുടെ പ്രിയപ്പെട്ട ഗായിക; ആരാണെന്നല്ലേ?
Sayanora Philip Dubbed for Kalyani Priyadarshan: ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ലോക നിർമിച്ചത്. കല്യാണിയെ കൂടാതെ നസ്ലനും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.

ഇത്തവണത്തെ ഓണത്തിന് ഷൈനിംഗ് സ്റ്റാർ കല്യാണി പ്രിയദർശൻ തന്നെയാണ്. താരത്തിന്റെതായി ഓണം റിലീസിന് രണ്ട് ചിത്രങ്ങളാണ് തീയറ്ററുകളിൽ എത്തിയത്. കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര, ഫഹദ് ഫാസിലിന്റെ നായികയായി കല്യാണി അഭിനയിച്ച അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' എന്നിവയാണ് തീയറ്ററുകളിൽ എത്തിയത്. (Image Credits:Instagram)

ചിത്രം പുറത്തിറങ്ങി ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി മാറിയിരിക്കുകയാണ് ലോക. ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോയാണ് ലോകയിലെ ചന്ദ്ര എന്ന കഥാപാത്രം.ഇപ്പോഴിതാ ഇരുചിത്രത്തിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അത് മറ്റാരുമല്ല ഗായിക സയനോരയാണ്.

ഏറ്റവും പെർഫെക്ഷനോടെ തന്നെയാണ് സയനോര അക്കാര്യം ചെയ്തെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സ്നേഹത്തിനും അഭിനന്ദനത്തിനും എല്ലാവർക്കും നന്ദി എന്ന് പറഞ്ഞുകൊണ്ട് സയനോര തന്നെ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ലോക നിർമിച്ചത്. കല്യാണിയെ കൂടാതെ നസ്ലനും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'.