എസ്‌ഐപി നിക്ഷേപം നടത്തുന്നുണ്ടോ? സാമ്പത്തിക സുരക്ഷയ്ക്ക് ഈ കാര്യങ്ങൾ കൂടി വേണം | SIP Investment Is Not Enough 5 Things to Build Wealth and Reach Financial Goals Malayalam news - Malayalam Tv9

SIP: എസ്‌ഐപി നിക്ഷേപം നടത്തുന്നുണ്ടോ? സാമ്പത്തിക സുരക്ഷയ്ക്ക് ഈ കാര്യങ്ങൾ കൂടി വേണം

Published: 

02 Oct 2026 | 01:19 PM

SIP Investment Guide 5 Things to Do Along With Your SIP: എസ്ഐപി സ്വതന്ത്രമായൊരു നിക്ഷേപ ഉല്‍പന്നമല്ല. മ്യൂച്വല്‍ ഫണ്ടില്‍ നിശ്ചിത ഇടവേളകളില്‍ പണം നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. അതിനാല്‍ എസ്ഐപി വഴി ഏത് ഫണ്ടിലാണ് പണം നിക്ഷേപിക്കുന്നതെന്ന് പ്രധാനമാണ്. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്ക് ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകള്‍ പരിഗണിക്കാം.

1 / 5
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് വളര്‍ത്താന്‍ സഹായിക്കുന്ന മികച്ച നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നതിനാല്‍ നിക്ഷേപ ശീലം വളര്‍ത്താനും വിപണിയിലെ ഉയര്‍ച്ചതാഴ്ചകളെ ഒരു പരിധിവരെ നേരിടാനും എസ്ഐപി സഹായിക്കും. എന്നാല്‍ വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ എസ്ഐപി മാത്രം മതിയാകില്ല. കൃത്യമായ സാമ്പത്തിക ആസൂത്രണവും റിസ്‌ക് നിയന്ത്രണവും ആവശ്യമാണ്. (Image Credit Source: Getty Images)

2 / 5
എല്ലാ മാസവും തടസമില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തില്‍ വരുമാനവും ചെലവും ക്രമീകരിക്കണം. നിലവിലുള്ള കടങ്ങള്‍ നിയന്ത്രിക്കുന്നതും പ്രധാനമാണ്. വലിയ കടബാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ നിക്ഷേപ തുക മാത്രം വര്‍ധിപ്പിക്കുന്നതിന് പകരം സാമ്പത്തിക സ്ഥിതി വിലയിരുത്തണം. അതിനൊപ്പം കുറഞ്ഞത് ആറ് മുതല്‍ 12 മാസം വരെയുള്ള ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അടിയന്തര നിധിയും ഒരുക്കുന്നത് സഹായകരമാണ്. അപ്രതീക്ഷിതമായ വരുമാന നഷ്ടമോ വലിയ ചെലവുകളോ ഉണ്ടായാല്‍ എസ്ഐപി പാതിവഴിയില്‍ നിര്‍ത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇത് സഹായിക്കും.

3 / 5
എസ്ഐപി സ്വതന്ത്രമായൊരു നിക്ഷേപ ഉല്‍പന്നമല്ല. മ്യൂച്വല്‍ ഫണ്ടില്‍ നിശ്ചിത ഇടവേളകളില്‍ പണം നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. അതിനാല്‍ എസ്ഐപി വഴി ഏത് ഫണ്ടിലാണ് പണം നിക്ഷേപിക്കുന്നതെന്ന് പ്രധാനമാണ്. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്ക് ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകള്‍ പരിഗണിക്കാം. താരതമ്യേന സ്ഥിരതയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് ഡെറ്റ് ഫണ്ടുകളും പരിഗണിക്കാവുന്നതാണ്. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മറ്റ് ആസ്തികളിലേക്കും നിക്ഷേപം വിഭജിക്കുന്നത് പോര്‍ട്ട്‌ഫോളിയോയിലെ വൈവിധ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

4 / 5
സമ്പത്ത് സൃഷ്ടിക്കുന്നതിനൊപ്പം നിലവിലുള്ള സാമ്പത്തിക സുരക്ഷ സംരക്ഷിക്കുന്നതും ആവശ്യമാണ്. ആരോഗ്യ ഇന്‍ഷുറന്‍സും ആവശ്യമായ ലൈഫ് ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള സംരക്ഷണ സംവിധാനങ്ങള്‍ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാക്കാം. വലിയ അപ്രതീക്ഷിത ചെലവുകള്‍ നിക്ഷേപത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ റിസ്‌ക് സംരക്ഷണം ഒരുക്കുന്നത് പ്രധാനമാണ്. വരുമാനം, സാമ്പത്തിക ലക്ഷ്യങ്ങള്‍, വിപണി സാഹചര്യങ്ങള്‍ എന്നിവ കാലക്രമത്തില്‍ മാറാം. അതിനാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എസ്ഐപി തുകയും നിക്ഷേപങ്ങളുടെ വിഭജനവും പരിശോധിക്കുന്നത് നല്ലതാണ്.

5 / 5
വരുമാനം വര്‍ധിക്കുമ്പോള്‍ എസ്ഐപി തുക ക്രമേണ വര്‍ധിപ്പിക്കാനും കഴിയും. സാമ്പത്തിക ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കില്‍ നിക്ഷേപ രീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. വിപണി താഴുമ്പോള്‍ ഭയന്ന് എസ്ഐപി നിര്‍ത്തുകയോ നിക്ഷേപങ്ങള്‍ പെട്ടെന്ന് വിറ്റഴിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. ദീര്‍ഘകാല നിക്ഷേപത്തില്‍ സ്ഥിരതയും ക്ഷമയും പ്രധാനമാണ്.

Loading...
Unable to load recommendations.
Follow Us
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
പാൽ തിളച്ചുതൂവുന്നത് തടയാൻ ട്രിക്കുകൾ ഇതാ
പാറ്റ ശല്യം കൊണ്ട് പൊറുതിമുട്ടിയോ? തടയാനിതാ മികച്ച വഴികള്‍
എന്തുകൊണ്ട് ഹോണ്ട ആക്ടീവ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ