Kerala Weather Update: വൃശ്ചികപ്പുലരിയിൽ മഴ പെയ്യുമോ? സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥ അറിയാം
Kerala Weather Update Today: ശബരിമല മണ്ഡലകാല പൂജകൾക്ക് തുടക്കം കുറിക്കുന്ന വൃശ്ചികപ്പുലരിയിൽ കേരളത്തിലെ കാലാവസ്ഥയിൽ ചെറിയ മാറ്റങ്ങൾക്ക് മാത്രമാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് (നവംബർ 17, 2026) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ പരക്കെയുള്ള മഴയ്ക്ക് സാധ്യത കുറവാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം വന്നതായി കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ശബരിമല മണ്ഡലകാല പൂജകൾക്ക് തുടക്കം കുറിക്കുന്ന വൃശ്ചികപ്പുലരിയിൽ കേരളത്തിലെ കാലാവസ്ഥയിൽ ചെറിയ മാറ്റങ്ങൾക്ക് മാത്രമാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് (നവംബർ 17, 2026) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ പരക്കെയുള്ള മഴയ്ക്ക് സാധ്യത കുറവാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, വരുന്ന 20ാം തീയതി വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലയിലും ഗ്രീൻ അലർട്ടാണ്. എന്നാൽ മഴയ്ക്ക് ശമനം വന്നതോടെ സംസ്ഥാനത്ത് പകൽ സമയത്തുള്ള ചൂട് കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില 33°C വരെയാകാൻ സാധ്യതയുണ്ട്. അതേസമയം രാത്രിയിലും പുലർച്ചെയും കുറഞ്ഞ താപനില 24°C ഡിഗ്രി വരെയായി അനുഭവപ്പെടും.
ALSO READ: ശബരിമലയിലെ കാലാവസ്ഥ എങ്ങനെ? മഴയ്ക്ക് സാധ്യതയുണ്ടോ?
പകൽ സമയത്ത് അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കാനും, ഒറ്റപ്പെട്ട ചില ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴയ്ക്കോ ചാറ്റൽ മഴയ്ക്കോ സാധ്യതയുണ്ട്. വൃശ്ചികം ഒന്നിന് മണ്ഡലകാല പൂജകൾക്കായി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പ ഭക്തരും മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്നവരും കാലാവസ്ഥയിലെ ഓരോ മാറ്റങ്ങളും മുൻകൂട്ടി കണ്ട് വേണം യാത്രകൾ ക്രമീകരിക്കാൻ. യാത്രയ്ക്കിടയിൽ മഴയോ ഇടിമിന്നലോ ഉണ്ടായാൽ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറിനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
പത്തനംതിട്ടയിലെ കാലാവസ്ഥ
മലയോര മേഖലയായതിനാൽ നേരിയ മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല. എന്നാൽ വൃശ്ചിക മാസം തുടങ്ങിയതിനാൽ പുലർച്ചയും വൈകുന്നേരങ്ങളിലും തണുപ്പിനും കോടയ്ക്കും സാധ്യത ഏറെയാണ്. നിലവിൽ പത്തനംതിട്ട ജില്ലയിലും ശബരിമലയുടെ പരിസര പ്രദേശങ്ങളിലും പ്രത്യേക മഴ മുന്നരിയിപ്പ് നൽകിയിട്ടില്ല. ഇന്ന് പകൽ സമയത്ത് വെയിലുള്ള കാലാവസ്ഥയും രാത്രിയിൽ ചെറിയ തണുപ്പോടെയുള്ള അന്തരീക്ഷവുമായിരിക്കും പത്തനംതിട്ടയിൽ അനുഭവപ്പെടുക. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തർ ജില്ലയിലെ കാലാവസ്ഥ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം
ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ പ്രീ-സൈക്ലോൺ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിൽ തീവ്ര ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും സമീപ പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
നവംബർ 17-ഓടെ പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറാനും തുടർന്ന് കൂടുതൽ ശക്തിപ്രാപിച്ച് അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് മൂലം നവംബർ 19 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
English Summary:
Kerala Weather Update Today November 17, Vrischikam 1, IMD predicts dry weather with no chance of rain across Kerala today. Check latest temperature and district-wise forecast.