Sleeved or Sleeveless: സ്ലീവ്ഡ് ആണോ സ്ലീവ്ലെസ് ആണോ കൂടുതൽ ചേരുന്നത്? അറിയാൻ ടേപ്പ് മാത്രം മതി
Sleeved or Sleeveless: ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിൽ വസ്ത്രധാരണത്തിന് വളരെയധികം പങ്കുണ്ട്. പൊതുവെ എല്ലാവർക്കും വരുന്ന സംശയമാണ് സ്ലീവ്ഡ് ആണോ സ്ലീവ്ലെസ് ആണോ ചേരുന്നതെന്ന്. വെറും ടേപ്പ് ഉപയോഗിച്ച് ഇതിന് പരിഹാരം കണ്ടെത്താം.

എനിക്കെന്ത് വേഷമാണ് ചേരുന്നത്? എല്ലാവരുടെയും പ്രധാനസംശയമാണ് ഇത്. രൂപത്തിനും നിറത്തിനും ഇണങ്ങുന്ന വസ്ത്രങ്ങൾ ഏറ്റവും ട്രെൻഡിയായി അണിയണമെന്ന് ആഗ്രഹിക്കുമ്പോൾ ഇത്തരത്തിൽ സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. (Image Credit: Getty Images)

പൊതുവെ എല്ലാവർക്കും വരുന്ന സംശയമാണ് സ്ലീവ്ഡ് ആണോ സ്ലീവ്ലെസ് ആണോ ചേരുന്നതെന്ന്. വെറും ടേപ്പ് ഉപയോഗിച്ച് ഇതിന് പരിഹാരം കണ്ടെത്താം. ആദ്യം ബൈസെപ്പ്സിന്റെ അളവ് എടുക്കുക, രണ്ടാമത്ത് കൈത്തണ്ടയുടെ അളവും എടുക്കുക, ശേഷം ബൈസെപ്പ്സിന്റെ അളവും റിസറ്റിന്റെ അളവും തമ്മിൽ ഹരിക്കുക. (Image Credit: Getty Images)

കിട്ടുന്ന തുക 2.5ന് മുകളിൽ ആണെങ്കിൽ സ്ലീവ്ഡ് ടോപ്പായിരിക്കും ചേരുന്നത്. ഇനി 2.5ന് താഴെയാണെങ്കിൽ സ്ലീവ്ലെസ് ടോപ്പായിരിക്കും ചേരുന്നത്. ഇനി 2 നും 2.5നും ഇടയ്ക്കാണ് വാല്യു എങ്കിൽ സ്ലീവ്ഡും സ്ലീവ്ലെസും നന്നായി ചേരുന്നതാണ്. (Image Credit: Getty Images)

അതുപോലെ, കാലുകൾ അൽപം തടിച്ചതാണെങ്കിൽ, ഇരുട്ട നിറത്തിലുള്ള ലെഗിൻസ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അവ കാലുകളുടെ വണ്ണം എടുത്തറിയാതിരിക്കാൻ സഹായിക്കും. ശരീരത്തിൽ പറ്റിക്കിടക്കുന്ന മെറ്റീരിയലുകൾ ഒഴിവാക്കി പകരം അൽപം കട്ടികൂടിയ മെറ്റീരിയലിലുള്ള ലെഗിൻസ് തിരഞ്ഞെടുക്കാം. (Image Credit: Getty Images)

സ്കിൻടോണിന് അനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കാം. തേൻ നിറമുള്ളവർക്ക് കേരളാ കസവു സാരിയുടെ ഐവറി നിറമാണ് ഏറ്റവും യോജിച്ചത്. ഇളം തവിട്ട്, മെറൂൺ, ഇളം പിങ്ക്, ഇളം നീല ഇവയെല്ലാം ഈ സ്കിൻ ടോണിന് പൊതുവേ യോജിച്ചു പോകാറുണ്ട്. വെളുത്ത സ്കിൻ ടോൺ ഉള്ളവക്ക് പൊതുവേ ഏതു നിറവും ഇണങ്ങുമെങ്കിലും സ്കിൻ ടോണിനോട് അലിഞ്ഞുപോകുന്ന നിറങ്ങൾ മാത്രം ഒഴിവാക്കണം. (Image Credit: Getty Images)