ചിരട്ട വെറുതെ കളയരുത്! പണം ചെലവാക്കാതെ ഗാർഡൻ ഭംഗിയാക്കാം | Smart Coconut Shell Garden Ideas You Must Try, DIY Garden Hacks Malayalam news - Malayalam Tv9

Gardening: ചിരട്ട വെറുതെ കളയരുത്! പണം ചെലവാക്കാതെ ഗാർഡൻ ഭംഗിയാക്കാം

Updated On: 

29 Jul 2026 | 02:48 PM

Coconut Shell Garden Ideas: നമ്മൾ പലപ്പോഴും ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ഒന്നാണ് ചിരട്ട. എന്നാൽ ഇവ ഉപയോഗിച്ച് നിങ്ങളുടെ ​ഗാ‍‍‍‍ർഡനെ അതീവ മനോഹരമാക്കാൻ സാധിക്കുമെന്ന് അറിയാമോ? പണം ചെലവാക്കാതെ, പ്രകൃതിദത്തമായ രീതിയിൽ തോട്ടം അലങ്കരിക്കാനും ചെടികൾ വളർത്താനും ചിരട്ടകൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിഞ്ഞാലോ

1 / 5
വീടുകളിൽ കറിവച്ച ശേഷം നമ്മൾ പലപ്പോഴും ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ഒന്നാണ് ചിരട്ട. എന്നാൽ ഇവ ഉപയോഗിച്ച് വീട്ടുതോട്ടത്തെ അതീവ മനോഹരമാക്കാൻ സാധിക്കുമെന്ന് അറിയാമോ? പണം ചെലവാക്കാതെ, പ്രകൃതിദത്തമായ രീതിയിൽ തോട്ടം അലങ്കരിക്കാനും ചെടികൾ വളർത്താനും ചിരട്ടകൾ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. (Image Credit source: Getty Image)

2 / 5
ചിരട്ടയുടെ അടിഭാഗത്ത് ചെറിയ ഡ്രെയിനേജ് സുഷിരമിട്ട് കയറോ ചരടോ ഉപയോഗിച്ച് മരക്കൊമ്പുകളിലോ വരാന്തയിലോ തൂക്കിയിടാം. മണിപ്ലാന്റ് പോലുള്ള ചെടികൾ വളർത്താൻ ഇവ വളരെ അനുയോജ്യമാണ്. വിത്തുകൾ പാകി തൈകളാക്കാൻ പ്ലാസ്റ്റിക് കപ്പുകൾക്ക് പകരം ചിരട്ടകൾ ഉപയോഗിക്കാം.

3 / 5
മണ്ണും ജൈവവളവും നിറച്ച് വിത്ത് പാകിയ ശേഷം, തൈകൾ വളരുമ്പോൾ ചിരട്ടയോടെ തന്നെ മണ്ണിലേക്ക് നടാവുന്നതാണ്. ചിരട്ട ക്രമേണ മണ്ണിൽ ലയിച്ചുചേരും. അതുപോലെ, ചെറിയ കയറുകൾ ഉപയോഗിച്ച് മരക്കൊമ്പുകളിൽ ചിരട്ട തൂക്കിയിട്ട് അതിൽ ധാന്യങ്ങളോ കുടിവെള്ളമോ നിറച്ചു വയ്ക്കാം. ഇത് നിങ്ങളുടെ തോട്ടത്തിലേക്ക് ധാരാളം പക്ഷികളെ ആകർഷിക്കും.

4 / 5
ചിരട്ടയുടെ അടിഭാഗത്ത് വളരെ ചെറിയ ദ്വാരമിട്ട് ചെടികളുടെ ചുവട്ടിൽ സ്ഥാപിച്ചാൽ വെള്ളം പതുക്കെ തുള്ളിയായി മണ്ണിലേക്ക് ഇറങ്ങും. വേനൽക്കാലത്ത് ചെടികൾ ഉണങ്ങിപ്പോകാതിരിക്കാൻ ഇത് ഫലപ്രദമാണ്. ചിരട്ട ചെറിയ കഷണങ്ങളാക്കി ഉടച്ച് ചെടികളുടെ ചുവട്ടിൽ വിതറുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

5 / 5
ചിരട്ടകളിൽ ആകർഷകമായ വർണ്ണങ്ങളിൽ പെയിന്റ് ചെയ്ത് തോട്ടത്തിൽ വയ്ക്കാം. കൂടാതെ ചെടിത്തടങ്ങൾക്ക് ചുറ്റും അതിരുകളായി ചിരട്ട നിരത്തി വെക്കുന്നത് തോട്ടത്തിന് ഒരു പരമ്പരാഗത ലുക്ക് നൽകും. അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങളും ഉണങ്ങിയ ഇലകളും ചിരട്ടയിൽ നിറച്ച് സൂക്ഷിച്ചാൽ ചെറിയ തോതിലുള്ള കമ്പാസ്റ്റ് തയ്യാറാക്കാം.

Loading...
Unable to load recommendations.
Follow Us
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ