15 Apr 2024 12:56 PM
വഴിയോരങ്ങളിൽ പൊട്ടുവെള്ളരി ജ്യൂസ് പൊടിപൊടിക്കുകയാണ്. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പാണ് ഇതിന്റെ പ്രത്യേകത.
ചെറു നാരുകളാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാൻ പൊട്ട് വെള്ളരി ജ്യൂസ് സഹായിക്കും.
ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണിത്. ശരീരത്തിൽ നിന്നും ടോക്സിനുകൾ പുറന്തള്ളാനുള്ള ഏറ്റവും മികച്ച മാർഗമാണിത്.
ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് പൊട്ടവെള്ളരി ജ്യൂസ്. കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്