Diya Krishna: വിൽപ്പനയ്ക്കുള്ള സാരി തറയിലിട്ട് ഫോട്ടോയെടുത്ത് ദിയ; കസ്റ്റമേഴ്സിന് പുല്ലുവിലയെന്ന് വിമർശനം; ഒടുവിൽ…
Social Media Criticizes Diya Krishna: വീഡിയോയിൽ സാരികൾ വീടിന്റെ മുകളിലത്തെ ബാൽക്കണി ഏരിയയിലെ തറയിൽ നിരത്തിയിട്ട് ദിയ ഫോട്ടോ എടുക്കുന്നതും അശ്വിൻ അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകുന്നതും കാണാം.

ചുരുങ്ങിയ സമയം കൊണ്ട് ബിസിനസ് രംഗത്ത് തന്റെതായ സ്ഥാനം നേടാൻ ദിയ കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. ആഭരണങ്ങളുടെ വലിയ ശേഖരമുള്ള ഓ ബൈ ഓസി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ദിയ. എന്നാൽ ഇപ്പോൾ വിവിധ പട്ട് സാരികളും ഓ ബൈ ഓസിയിൽ വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്.(Image Credits: Instagram)

ഇതിന്റെ തിരക്കിലാണ് ദിയയും ഭർത്താവ് അശ്വിൻ ഗണേഷും. എന്നാൽ ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ സ്റ്റോറിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച പുതിയ കുറച്ച് സാരികളുടെ കലക്ഷൻ കാണിക്കുന്ന ദിയയുടെയും അശ്വിന്റെയും വീഡിയോ ആണ് ചർച്ചയാകുന്നത്.

വീഡിയോയിൽ സാരികൾ വീടിന്റെ മുകളിലത്തെ ബാൽക്കണി ഏരിയയിലെ തറയിൽ നിരത്തിയിട്ട് ദിയ ഫോട്ടോ എടുക്കുന്നതും അശ്വിൻ അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകുന്നതും കാണാം. എന്നാൽ ഇതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ഇതിന് കാരണം വിൽപ്പനയ്ക്കുള്ള സാരികൾ തറയിലിട്ട് ഫോട്ടോയെടുത്തുവെന്നതാണ്. ഒരു കാർപെറ്റ് വിരിച്ചിട്ട് സാരികൾ നിരത്തിവെച്ചൂടെ?, ഇങ്ങനെ തറയിൽ നിരത്തി ഇട്ട സാരികളാണ് പിന്നീട് കസ്റ്റമേഴ്സിന് നൽകുന്നത് എന്നിങ്ങനെ വിമർശനങ്ങളാണ് എത്തുന്നത്.

കസ്റ്റമേഴ്സിന് പുല്ലുവിലയാണ് ദിയ നൽകുന്നതെന്നും കമന്റുകളുണ്ട്. ഒടുവിൽ ദിയ തന്നെ പ്രതികരിച്ച് രംഗത്ത് എത്തി. ഫോട്ടോഗ്രാഫിക്കായി സാരികൾ തറയിൽ വെയ്ക്കുന്നതിന് മുമ്പ് ഞങ്ങൾ സാരികൾ വെയ്ക്കുന്ന ഇടം അണുവിമുക്തമാക്കുമെന്നാണ് താരം പറഞ്ഞത്.