Sowbhagya Venkatesh: ‘അവൾ തങ്കം പോലൊരു കുട്ടിയാണ്; രണ്ട് ബേബിയായാൽ എല്ലാം കോംപ്രമൈസും ഷെയറും ചെയ്യേണ്ടി വരില്ലേ’? സൗഭാഗ്യ വെങ്കിടേഷ്
Sowbhagya Venkitesh on Second Baby Planning: താൻ സിംഗിൾ ചൈൽഡാണെന്നും അതുകൊണ്ട് ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു. ഒറ്റകുട്ടിയായി വളരുന്നത് അടിപൊളിയാണെന്നും സൗഭാഗ്യ പറയുന്നു.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ക് ടോക്കിലൂടെ ആരാധകരെ കയ്യിലെടുത്ത താരം പിന്നീട് ഇൻസ്റ്റഗ്രാമിലും യുട്യൂബിലും സജീവമായി. ഇന്ന് നിരവധി ഫോളോവേഴ്‌സുള്ള യുട്യൂബറും നൃത്ത അധ്യാപികയും നടിയുമെല്ലാമാണ് സൗഭാഗ്യ. (Image Credits:Instagram)

ഭർത്താവ് അർജുനും മകൾ സുധാപ്പൂ എന്ന് വിളിക്കുന്ന സുദർശനയ്ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തങ്ങൾക്ക് ഒരു കുഞ്ഞ് മതിയെന്ന് പറയുകയാണ് സൗഭാഗ്യ. മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഒരു കുഞ്ഞിനെ മര്യാദയ്ക്ക് വളർത്തുക എന്നതാണ് ഇപ്പോൾ തങ്ങളുടെ ചിന്തയെന്നാണ് താരം പറയുന്നത്.

രണ്ട് ബേബിയായാൽ എല്ലാം കോംപ്രമൈസും ഷെയറും ചെയ്യേണ്ടി വരില്ലേ എന്നും സൗഭാഗ്യ ചോദിക്കുന്നു . താൻ സിംഗിൾ ചൈൽഡാണെന്നും അതുകൊണ്ട് ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു. ഒറ്റകുട്ടിയായി വളരുന്നത് അടിപൊളിയാണെന്നും സൗഭാഗ്യ പറയുന്നു.

തന്റെ മകൾ ഒറ്റയ്ക്ക് അല്ല വളരുന്നത് . തന്റെ സഹോദരങ്ങളുടെ മക്കൾ ഉണ്ടെന്നാണ് അർജുൻ പറയുന്നത്. തങ്ങൾ ജോയിന്റ് ഫാമിലിയാണ് അതുകൊണ്ട് ഒറ്റപ്പെട്ടുവെന്ന പ്രശ്നം വരില്ല. ഒറ്റ മകളേയുള്ളുവെന്ന് പറയാൻ പറ്റില്ല. രണ്ട് പെൺപിള്ളേരും ഒരു ആൺകൊച്ചുമുണ്ട്. സൗഭാഗ്യയാണ് മറ്റ് പിള്ളേരെ കൂടി നോക്കുന്നതെന്നാണ് അർജുൻ പറയുന്നത്.

സഹോദരന്റെ ഭാര്യ മരിച്ചുവെന്നും അവരുടെ മക്കളെ തങ്ങളാണ് നോക്കുന്നത് എന്നാണ് സൗഭാഗ്യ പറയുന്നത്. ചേട്ടന്റെ മകൾ അനുമോൾ തനിക്ക് വളരെ പ്രിയപ്പെട്ട കുട്ടിയാണ്.അനുവിനെ ആരായാലും നന്നായി സ്നേഹിക്കും. അവൾ തങ്കം പോലൊരു കുട്ടിയാണെന്നും സൗഭാഗ്യ പറയുന്നു.