വീടിനുള്ളിലെ ചിലന്തിവല സ്ഥിരം പ്രശ്നമാണോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ | Spiders and Cobwebs at home, Try These Simple Tips Malayalam news - Malayalam Tv9
Spiders and Cobwebs at home: പലവീടുകളിലേയും പ്രശ്നമാണ് ചിലന്തിവല. ഇത് തുടച്ചു മടുത്തവർക്കിതാ ചില പൊടിക്കൈകൾ...
1 / 5
പല വീടുകളിലുമുള്ള പ്രധാന പ്രശ്നമാണ് ചിലന്തിവല. എത്ര തൂത്താലും മാറാതെ കെട്ടുന്ന ഈ ചിലന്തിവലകൾ ഒഴിവാക്കാനും ചില പൊടിക്കൈകൾ ഉണ്ട്. വീടിനുള്ളിൽ സാധനങ്ങൾ കുത്തിനിറയ്ക്കുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യത്തേത്. ചിലന്തികൾക്ക് ഇരുണ്ട മൂലകൾ ഇഷ്ടമാണ്. ഉദാഹരണത്തിന് തട്ടുകൾ, ഫർണിച്ചറുകൾക്ക് പിന്നിൽ, സാധനങ്ങൾ കുത്തിനിറച്ച ഷെൽഫുകൾ എന്നിവ. വീട് പതിവായി വൃത്തിയാക്കുന്നത് ചിലന്തി ശല്യം ഒരു പരിധി വരെ തടയും.
2 / 5
ജനലുകളുടെയും വാതിലുകളുടെയും ഫ്രെയിമുകൾ, പൈപ്പുകൾ എന്നിവയുടെ ചുറ്റുമുള്ള ചെറിയ വിടവുകളിലൂടെയാണ് ചിലന്തികൾ കടന്നു വരുന്നത്. ഈ വിള്ളലുകൾ അടയ്ക്കുക, ജനലുകൾ വൃത്തിയാക്കുക, വെതർ സ്ട്രിപ്പിംഗ് സ്ഥാപിക്കുക എന്നിവ ഇത്തരം പ്രവേശനമാർഗ്ഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
3 / 5
പുതിന, ടീ ട്രീ ഓയിൽ തുടങ്ങിയവ ഉപയോഗിച്ചുളള സ്‌പ്രേകൾ തളിക്കാം. ഇവ വെള്ളത്തിൽ കലർത്തി ഭിത്തികളുടെ താഴെ ഭാഗങ്ങളിലും മൂലകളിലും വാതിൽ ഫ്രെയിമുകളിലും സ്‌പ്രേ ചെയ്യുക.
4 / 5
വിനാഗിരി ലായനിവിനാഗിരിയും വെള്ളവും 50/50 അനുപാതത്തിൽ കലർത്തിയത് ഒരു ഫലപ്രദമായ മാർഗ്ഗമാണ്. ചിലന്തി വലകൾ പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിൽ ഈ ലായനി സ്‌പ്രേ ചെയ്യുക. വിനാഗിരിയിലെ അസറ്റിക് ആസിഡ് ചിലന്തികളെ പ്രതിരോധിക്കും.
5 / 5
പുറത്തെ ലൈറ്റിംഗ് കുറയ്ക്കുന്നതും, മോഷൻ സെൻസറുകൾ ഉപയോഗിക്കുന്നതും വളർന്നുനിൽക്കുന്ന ചെടികൾ, കുറ്റിക്കാടുകൾ, അടുക്കിവെച്ച തടികൾ എന്നിവ മാറ്റുന്നതും മറ്റൊരു മാർഗം.