Pazham Paani Recipe: പഴം പാനി കഴിച്ചിട്ടുണ്ടോ? ദേ എളുപ്പത്തിൽ തയ്യാറാക്കാം; റെസിപ്പി ഇതാ
Kerala Style Pazham Paani Recipe: പണ്ടുകാലത്ത് മുത്തശ്ശിമാർ വീട്ടിലുണ്ടാക്കി തന്നിരുന്ന പല പലഹാരങ്ങൾ ഒന്ന് കഴിക്കാൻ വേണ്ടി ധാരാളം ആളുകൾ കൊതിക്കുന്നുണ്ട്. എന്നാൽ പരമ്പരാഗത രീതികളെ സ്നേഹിക്കുന്ന പുതു തലമുറയ്ക്ക് കേട്ടുപരിചയമുള്ള ഒരു പരഹാരമായിരിക്കണം പഴം പാനി. പ്രായമുള്ള പഴയ തലമുറയ്ക്ക് മാത്രം അറിയാവുന്ന ഇതിൻ്റെ രഹസ്യക്കൂട്ട് നമുക്ക് നോക്കാം. പഴ പാനി വീട്ടിൽ തന്നെ തയ്യാറാക്കാൻ ഇതാ റെസിപ്പി. കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ നാലുമണിപ്പലഹാരമായും വിളമ്പാൻ പറ്റിയ ഈ വിഭവം കൂടിയാണിത്.

തനി നാടൻ വിഭവങ്ങൾ ഇന്ന് പലർക്കും ഒരു ഓർമ്മ മാത്രമാണ്. പണ്ടുകാലത്ത് മുത്തശ്ശിമാർ വീട്ടിലുണ്ടാക്കി തന്നിരുന്ന പല പലഹാരങ്ങൾ ഒന്ന് കഴിക്കാൻ വേണ്ടി ധാരാളം ആളുകൾ കൊതിക്കുന്നുണ്ട്. എന്നാൽ പരമ്പരാഗത രീതികളെ സ്നേഹിക്കുന്ന പുതു തലമുറയ്ക്ക് കേട്ടുപരിചയമുള്ള ഒരു പരഹാരമായിരിക്കണം പഴം പാനി. പ്രായമുള്ള പഴയ തലമുറയ്ക്ക് മാത്രം അറിയാവുന്ന ഇതിൻ്റെ രഹസ്യക്കൂട്ട് നമുക്ക് നോക്കാം. പഴ പാനി വീട്ടിൽ തന്നെ തയ്യാറാക്കാൻ ഇതാ റെസിപ്പി. (Image Credit Source: Social Media)

ആവശ്യമായ ചേരുവകൾ: നേന്ത്രപ്പഴം - നാല് അല്ലെങ്കിൽ അഞ്ചെണ്ണം ചെറിയ കഷ്ണങ്ങളാക്കിയത്, ശർക്കര - 250 ഗ്രാം, വെള്ളം - 1 കപ്പ്, ഏലയ്ക്ക പൊടിച്ചത് - 3 എണ്ണം, ജീരകം - 1/2 ചെറിയ സ്പൂൺ, ചുക്ക് പൊടി - 1 ചെറിയ സ്പൂൺ ഇത്രയും സാധനങ്ങളാണ് പഴം പാനി തയ്യാറാക്കാൻ ആവശ്യമായിട്ടുള്ളത്. വളരെ കുറഞ്ഞ ചേരുവയിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കിയെടുക്കാം എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

പാചകം ചെയ്യുന്ന വിധം: ആദ്യം തന്നെ ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് ഉരുക്കിയെടുക്കു. ശർക്കര പാനിയാണ് ഇതിലെ പ്രധാനി. ശർക്കര പൂർണമായും അലിഞ്ഞു കഴിയുമ്പോൾ ഇതിലെ അഴുക്കു കളയാനായി ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര ലായനി വീണ്ടും പാത്രത്തിലാക്കി ചെറുതീയിൽ ചൂടാകാൻ വയെക്കുക.

ശേഷം ഈ ശർക്കരയിലേക്ക് ഏലയ്ക്ക പൊടിച്ചത്, ജീരകം, ചുക്ക് പൊടി എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കണം. ശർക്കര പാനി ചെറുതായി തിളച്ചു വരുമ്പോൾ അരിഞ്ഞു വെച്ച പഴത്തിൻ്റെ കഷണങ്ങളും ഇതിലേക്ക് ചേർക്കാം. പഴം, ശർക്കര ലായനിയിൽ കിടന്ന് നന്നായി വെന്ത് പാനി കുറുകി വരുന്ന പാകത്തിൽ അടുപ്പിൽ നിന്നും വാങ്ങാം. രുചികരമായ പഴം പാനി ഇതാ റെഡി. ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

ചൂടുകാലത്ത് വയറിന് കുളിർമ നൽകാനും, പെട്ടെന്ന് എനർജി കിട്ടാനും പറ്റിപ്പോയ ഒരു പരമ്പരാഗത വിഭവമാണ് പഴം പാനി. പഴുത്ത നേന്ത്രപ്പഴനും പാനിയും ചിലർ ഈന്തപ്പഴ പാനിയാക്കി ചേർക്കാറുണ്ട്, ചേരുമ്പോൾ കിട്ടുന്ന ആ രുചി ഒന്ന് വേറെ തന്നെയാണ്. വീട്ടിലേക്ക് വിരുന്ന് വരുന്നവർക്ക് നൽകാനും കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ നാലുമണിപ്പലഹാരമായും വിളമ്പാൻ പറ്റിയ ഈ വിഭവം കൂടിയാണിത്.