പുകവലി ഉപേക്ഷികാൻ പാടുപെടുകയാണോ ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കു | Struggling to Quit Smoking? 5 Strategies to Help You Succeed Malayalam news - Malayalam Tv9

പുകവലി ഉപേക്ഷികാൻ പാടുപെടുകയാണോ ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കു

Published: 

29 Jul 2026 | 09:46 PM

5 Things You Must Do to Quit Smoking: പുകവലി ഉപേക്ഷിക്കുക എന്നത് നിങ്ങളുടെ ആരോഗ്യത്തിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച തീരുമാനമാണ്. ഇത് ഒരൽപ്പം ശ്രമകരമാണ്. പലരും പരീക്ഷിച്ച് പാരാജയപ്പെട്ടു എന്നും പറയാറുണ്ട്. എന്നാൽ കൃത്യമായ പദ്ധതിയോടെ, തയ്യാറെടുപ്പോടെ മുന്നോട്ടുപോയാൽ നിങ്ങൾക്ക് ഈ ദുശീലത്തെ മറികടക്കാനാകും. പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്ന അഞ്ച് വഴികളാണ് ഇനി പറയുന്നാത്.

1 / 5
ക്വിറ്റ് ഡേ നിശ്ചയിച്ച് പ്രതിജ്ഞയെടുക്കുക: പുകവലി നിർത്തുന്നതിനായി ഒരു തീയതി മുൻകൂട്ടി തീരുമാനിക്കുക. തൻ്റെയും കുടുംബത്തിൻ്റെയും ആരോഗ്യത്തിനായി ഇനി സിഗരറ്റ് വലിക്കില്ല എന്ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വച്ച് പ്രതിജ്ഞയെടുക്കുക. ഇത് നിങ്ങളെ മാനസികമായി തയ്യാറെടുക്കാൻ സഹായിക്കും. പുകവലിയിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കുന്നതിനായി കൂടെയുള്ളവർക്ക് ഒരു അന്തരീക്ഷം സൃഷ്ടിക്കാനുമാകും. (Image Credit source: Getty Image)

2 / 5
പുകവലി നിർത്താനുള്ള ശരിയായ രീതി തിരഞ്ഞെടുക്കാം: ഒരു ദിവസം തീരുമാനിച്ച് ഒറ്റയടിക്ക് പുകവലി പൂർണമായും ഉപേക്ഷിക്കുക എന്നതാണ് ഒരു രീതി. അല്ലെങ്കിൽ ദിവസവും ഉപയോഗിക്കുന്ന സിഗരറ്റുകളുടെ എണ്ണമോ, ഓരോ തവണ വലിക്കുന്നതിൻ്റെ അളവോ പടിപടിയായി കുറച്ചുകൊണ്ടുവരാം. നിങ്ങളുടെ മാനസ്സികാവസ്ഥക്ക് ചേരുന്ന മികച്ച രീതികൾ തിരഞ്ഞെടുക്കാം.

3 / 5
വിദഗ്ധ ഉപദേശം തേടാൻ മടിക്കരുത്: പുകവലി ഉപേക്ഷിക്കുന്നത് ചിലർക്ക് ശാരീരികബും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം, അതിനാൽ ഡോക്ടറെ കണ്ട് കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുക. ഡോക്ടർമാർ നിർദ്ദേശിക്കുന്ന രീതികൾ പിന്തുടരാൻ ശ്രമിക്കുക. പുകവലി നിർത്തുമ്പോൾ വിഡ്രോവൽ സിംപ്റ്റംസ് ഉണ്ടാകാം. അതിനായി മാനസ്സികായി തയ്യാറെടുക്കുക എന്നതും വളരെ പ്രധാനമാണ്.

4 / 5
ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ കരുതാം: പുക വലിക്കാൻ തോന്നുമ്പോൾ ശ്രദ്ധ തിരിക്കാനായി ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ കയ്യിൽ കരുതുക. പഴങ്ങൾ നട്ട്സ്, പോപ്കോൺ എന്നിവ കഴിക്കുന്നതും മധുരമില്ലാത്ത ചൂയുംഗ് ഗം ചവയ്ക്കുന്നതും സിഗരറ്റിനോടുള്ള ആസക്തി കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കും.

5 / 5
പുകവലിക്കാൻ തോന്നുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം: വീട് ഓഫീസ് വാഹനം എന്നിവിടങ്ങളിൽ നിന്നെല്ലാം, സിഗരറ്റ്, ലൈറ്ററുകൾ, ആഷ്ട്രേ എന്നിവ പൂർണമായും ഒഴിവാക്കുക. പുക വലിക്കാൻ തോന്നുമ്പോൾ പാട്ട് കേൾക്കുകയോ, സിനിമ കാണുകയോ ചെയ്യാം. വ്യായാമം ചെയ്യുന്നതും ഏറെ ഗുണകരമാണ്. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നതും നല്ലാതാണ്.

Follow Us
Related Photo Gallery
സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
Pilleronam 2026: മറന്നുപോയോ പിള്ളേരോണം? നാളെയാണ്…; കുരുന്നുകൾക്ക് ആശംസ നേരാം
Avore EX : പെട്രോൾ ബൈക്കുകൾക്ക് ബൈ… 260 കിലോ മീറ്റർ റേഞ്ച്, ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ മാസ് എൻട്രിയുമായി അവോർ
Gardening: ചിരട്ട വെറുതെ കളയരുത്! പണം ചെലവാക്കാതെ ഗാർഡൻ ഭംഗിയാക്കാം
ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി