'കളിച്ചിരുന്നെങ്കില്‍ ഞങ്ങളും പാകിസ്ഥാനെ തോല്‍പ്പിക്കുമായിരുന്നു, എന്നാല്‍...'; സുരേഷ് റെയ്‌ന പറയുന്നു | Suresh Raina Says India Champions Would Have Crushed Pakistan Champions If They Had Played In WCL Malayalam news - Malayalam Tv9

Suresh Raina: ‘കളിച്ചിരുന്നെങ്കില്‍ ഞങ്ങളും പാകിസ്ഥാനെ തോല്‍പ്പിക്കുമായിരുന്നു, എന്നാല്‍…’; സുരേഷ് റെയ്‌ന പറയുന്നു

Published: 

03 Aug 2025 15:55 PM

Suresh Raina WCL: കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ തോല്‍പ്പിക്കുമായിരുന്നുവെന്ന് സുരേഷ് റെയ്‌ന. പക്ഷേ, മറ്റെല്ലാറ്റിനുമുപരിയായി രാജ്യത്തിനാണ് പ്രാധാന്യം കൊടുത്തതെന്നും റെയ്‌ന

1 / 5ലെജന്‍സ്ഡ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ തോല്‍പ്പിക്കുമായിരുന്നുവെന്ന് സുരേഷ് റെയ്‌ന. പക്ഷേ, മറ്റെല്ലാറ്റിനുമുപരിയായി രാജ്യത്തിനാണ് പ്രാധാന്യം കൊടുത്തതെന്നും റെയ്‌ന പറഞ്ഞു (Image Credits: PTI)

ലെജന്‍സ്ഡ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ തോല്‍പ്പിക്കുമായിരുന്നുവെന്ന് സുരേഷ് റെയ്‌ന. പക്ഷേ, മറ്റെല്ലാറ്റിനുമുപരിയായി രാജ്യത്തിനാണ് പ്രാധാന്യം കൊടുത്തതെന്നും റെയ്‌ന പറഞ്ഞു (Image Credits: PTI)

2 / 5

പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരായ ഗ്രൂപ്പ്, സെമി ഫൈനല്‍ മത്സരങ്ങളില്‍ നിന്ന് ഇന്ത്യ ചാമ്പ്യന്‍സ് വിട്ടുനിന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റെയ്‌ന (Image Credits: PTI)

3 / 5

ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒന്നായ ഈസ് മൈ ട്രിപ്പും വിട്ടുനിന്നിരുന്നു. ഈസ് മൈ ട്രിപ്പിന്റെ നിലപാടിനെയും റെയ്‌ന പ്രശംസിച്ചു. ഈസ് മൈ ട്രിപ്പിനോട് ബഹുമാനം തോന്നുന്നുവെന്നാണ് റെയ്‌ന പറഞ്ഞത് (Image Credits: PTI)

4 / 5

ഫൈനലില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ജേതാക്കളായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്‍സിനെയും ഫൈനലില്‍ സെഞ്ചുറി നേടിയ എബി ഡി വില്ലിയേഴ്‌സിനെയും അഭിനന്ദിച്ച് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണ് റെയ്‌ന നിലപാട് വ്യക്തമാക്കിയത് (Image Credits: PTI)

5 / 5

തകര്‍പ്പന്‍ പ്രകടനമാണ് ഡി വില്ലിയേഴ്‌സ് പുറത്തെടുത്തതെന്നും റെയ്‌ന കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ചാമ്പ്യന്‍സ്‌ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് വിജയിച്ചു (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും