കിംവദന്തികള്‍ക്ക് വിട; മാതാപിതാക്കള്‍ക്കൊപ്പം മകളുടെ സ്കൂൾ ഗ്രാജുവേഷൻ ചടങ്ങില്‍ സൂര്യയും ജ്യോതികയും | Suriya and Jyothika shares photos from their daughter Diya school graduation amidst rumors of issues with parents Malayalam news - Malayalam Tv9

Suriya-Jyothika: കിംവദന്തികള്‍ക്ക് വിട; മാതാപിതാക്കള്‍ക്കൊപ്പം മകളുടെ സ്കൂൾ ഗ്രാജുവേഷൻ ചടങ്ങില്‍ സൂര്യയും ജ്യോതികയും

Updated On: 

31 May 2025 14:51 PM

Suriya-Jyothika Daughter School Graduation Photos: കഴിഞ്ഞ കുറച്ചുനാളുകളായി തെന്നിന്ത്യന്‍ സിനിമാ മേഖലയിലുള്ള കിംവദന്തിയാണ് നടന്‍ സൂര്യ അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി അകന്നതിന് ശേഷമാണ് മുംബൈയിലേക്ക് താമസം മാറിയതെന്ന്. ഇപ്പോഴിതാ അത്തരം പരാമര്‍ശം നടത്തിയവര്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ജ്യോതിക.

1 / 5മകള്‍ ദിയയുടെ സ്‌കൂള്‍ ഗ്രാജുവേഷന്‍ പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടി ജ്യോതിക. എന്നാല്‍ മകളുടെ നേട്ടത്തില്‍ അഭിമാനിക്കുന്ന അച്ഛനമ്മമാര്‍ മാത്രമായല്ല സൂര്യയും ജ്യോതികയുമെത്തിയത്. ഇരുവരുടെയും മാതാപിതാക്കളെയും ചടങ്ങിലേക്കെത്തിച്ച് താരങ്ങള്‍ സന്തോഷം ഇരട്ടിയാക്കി. (Image Credits: Instagram)

മകള്‍ ദിയയുടെ സ്‌കൂള്‍ ഗ്രാജുവേഷന്‍ പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടി ജ്യോതിക. എന്നാല്‍ മകളുടെ നേട്ടത്തില്‍ അഭിമാനിക്കുന്ന അച്ഛനമ്മമാര്‍ മാത്രമായല്ല സൂര്യയും ജ്യോതികയുമെത്തിയത്. ഇരുവരുടെയും മാതാപിതാക്കളെയും ചടങ്ങിലേക്കെത്തിച്ച് താരങ്ങള്‍ സന്തോഷം ഇരട്ടിയാക്കി. (Image Credits: Instagram)

2 / 5

ശിവകുമാര്‍, ഭാര്യ ലക്ഷ്മി, ചന്ദര്‍ സാധന, ഭാര്യ സീമ എന്നിവര്‍ ചടങ്ങിലെത്തിയതോടെ താരങ്ങളും കുടുംബവും തമ്മില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലെന്ന് ആരാധകര്‍ക്ക് ബോധ്യപ്പെടുക കൂടി ചെയ്തു.

3 / 5

മാതാപിതാക്കള്‍ തങ്ങളുടെ മകളെ കുട്ടിക്കാലത്ത് ഓമനിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ അവളുടെ ഗ്രാജുവേഷന്‍ ദിനത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ജ്യോതിക പങ്കുവെച്ച വീഡിയോയിലുണ്ട്.

4 / 5

സൂര്യയെ വിവാഹം ചെയ്ത് തമിഴ്‌നാട്ടിലേക്ക് എത്തിയ ജ്യോതികയുടെ മുന്നില്‍ അവരുടെ കുടുംബ വീട്ടില്‍ തന്നെ താമസിക്കണമെന്ന നിബന്ധന സൂര്യയുടെ പിതാവ് ശിവകുമാര്‍ വെച്ചിരുന്നു. എന്നാല്‍ കുഞ്ഞുങ്ങളെല്ലാം വലുതായതിന് ശേഷം താരം വീണ്ടും സിനിമയിലേക്കെത്തി.

5 / 5

തന്റെ സിനിമകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നത് ഭര്‍തൃപിതാവ് തന്നെയാണെന്ന് ജ്യോതിക നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഹിന്ദി സിനിമകളില്‍ നിന്നാണ് താരത്തിന് കൂടുതല്‍ ഓഫറുകള്‍ ലഭിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും