Surya Gochar 2026: ഇന്നു മുതൽ 5 രാശിക്കാരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നു! സൂര്യനും ശുക്രനും തുണയ്ക്കും
Surya Gochar 2026 Lucky Zodiacs:ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷത്തിലും സമാധാനത്തിനും കാരണമായ ശുക്രൻ ഇതിനോടകം തന്നെ മേടം രാശിയിൽ ഉണ്ട്. ഈ രണ്ടു ഗ്രഹങ്ങളുടെയും സംയോജനം ശുക്രാദിത്യ രാജയോഗത്തിന് കാരണമാകും.ഈ സംക്രമണ സമയത്ത്, മൂന്ന് ഗ്രഹങ്ങളും (ചൊവ്വ, ബുധൻ, ശനി) മീനം രാശിയിൽ സംയോജിക്കും. രാഹുവിനൊപ്പം ചന്ദ്രനും ഉണ്ടാകും. ഇത് പല രാശിക്കാരുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനത്തിന് കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം....

ഇന്ന് ഏപ്രിൽ 14 ചൊവ്വാഴ്ച ജ്യോതിഷഫലമായി ഏറെ പ്രാധാന്യമുള്ള ദിവസമാണ്. ഇന്ന് രാവിലെ സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷത്തിലും സമാധാനത്തിനും കാരണമായ ശുക്രൻ ഇതിനോടകം തന്നെ മേടം രാശിയിൽ ഉണ്ട്. ഈ രണ്ടു ഗ്രഹങ്ങളുടെയും സംയോജനം ശുക്രാദിത്യ രാജയോഗത്തിന് കാരണമാകും.ഈ സംക്രമണ സമയത്ത്, മൂന്ന് ഗ്രഹങ്ങളും (ചൊവ്വ, ബുധൻ, ശനി) മീനം രാശിയിൽ സംയോജിക്കും. രാഹുവിനൊപ്പം ചന്ദ്രനും ഉണ്ടാകും. ഇത് പല രാശിക്കാരുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനത്തിന് കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source: TV9 Network)

കന്നി: ഈ സമയത്ത് കരിയറിൽ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന് നല്ല ശ്രദ്ധ പാലിക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

തുലാം: ബിസിനസിലും കരിയറിലും പ്രശ്നങ്ങൾക്ക് സാധ്യത. ദാമ്പത്യത്തിലെ ചെറിയ പ്രശ്നങ്ങൾ പോലും അവഗണിക്കരുത്. എന്നിരുന്നാലും കഠിനപ്രയത്നം ചെയ്താൽ നല്ല ഫലങ്ങൾ ലഭിക്കുന്ന സമയമാണ്.

വൃശ്ചികം: പുതിയ സംരംഭം ആരംഭിച്ചേക്കാം. പുതിയ ബിസിനസ് തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും. ജീവിതത്തിൽ സന്തോഷവും സമാധാനവും തിരികെയെത്തും. എല്ലാ ദിവസവും രാവിലെ സൂര്യദേവനെ സന്ദർശിക്കുക.

ധനു: കരിയറിൽ ശുഭകരമായ മാറ്റങ്ങൾ ഉണ്ടാകും. അസ്ഥി കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവഗണിക്കരുത്. നിങ്ങളുടെ കുട്ടികളുടെ ചെറിയ കാര്യങ്ങളും നന്നായി ശ്രദ്ധ നൽകുക.

മകരം: നിങ്ങളുടെ കരിയറിൽ പ്രതികൂലമായ മാറ്റങ്ങൾക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധപാലിക്കണം. എന്നിരുന്നാലും കഠിനാധ്വാനം ഫലം കാണാം. ഹനുമാൻ ചാലിസ ദിനവും ചൊല്ലുക.