Suryakumar Yadav: ‘എനിക്കും ഏകദിന ക്യാപ്റ്റനാകാമായിരുന്നു’; തുറന്നു പറഞ്ഞ് സൂര്യകുമാര്‍ യാദവ്
Suryakumar Yadav about captaincy: ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ തനിക്ക് ക്യാപ്റ്റന്‍സി ലഭിക്കുമായിരുന്നെന്ന് സൂര്യകുമാര്‍ യാദവ്. ഒരു പോഡ്കാസ്റ്റില്‍ മനസ് തുറക്കുകയായിരുന്നു സൂര്യ. ഏകദിന ക്രിക്കറ്റിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുകയാണെന്നും താരം

ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ തനിക്ക് 50 ഓവര്‍ ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍സി ലഭിക്കുമായിരുന്നെന്ന് ഇന്ത്യയുടെ ടി20 ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ്. ഒരു പോഡ്കാസ്റ്റില്‍ മനസ് തുറക്കുകയായിരുന്നു സൂര്യ. ഏകദിന ക്രിക്കറ്റിനെക്കുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി (Image Credits: PTI)

നേരത്തെ ഏകദിന ക്രിക്കറ്റിനെക്കുറിച്ച് അത്ര ചിന്തിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. എന്നാല്‍ ടി20യിലെയും, ഏകദിനത്തിലെയും പന്തിന് ഒരേ നിറമാണ്. ജഴ്‌സിയും ഏതാണ്ട് ഒരുപോലെയാണെന്നും താരം പറഞ്ഞു (Image Credits: PTI)

ഏകദിന ടീമിലെത്താന്‍ താന്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. തന്റെ 100 ശതമാനം അതിന് നല്‍കും. അത് എല്ലായ്‌പ്പോഴും ഒരു സ്വപ്‌നമാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി (Image Credits: PTI)

വീട്ടില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാറുണ്ട്. ഇതിനെക്കുറിച്ച് ഭാര്യയോട് സംസാരിക്കാറുണ്ട്. ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ ക്യാപ്റ്റനാകാന്‍ അവസരമുണ്ടായിരുന്നെന്നും താരം സൂചിപ്പിച്ചു (Image Credits: PTI)

രോഹിത് ശര്‍മ വിരമിക്കുമ്പോള്‍ ടീമിനെ പിന്നെ ആര് നയിക്കും? അപ്പോള്‍ നന്നായി പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ സാധ്യതയുണ്ടായിരുന്നു. ഏകദിനത്തില്‍ ഇപ്പോഴും കാര്യമായ അവസരം ലഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി (Image Credits: PTI)