ആദ്യ ഇരുപതില്‍ രോഹന്‍ മാത്രം; ആഞ്ഞുപിടിച്ചാല്‍ അസ്ഹറുദ്ദീനുമെത്തും; സഞ്ജു ചിത്രത്തില്‍ പോലുമില്ല
No Kerala Batter in SMAT Top 10 Run-Getters: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആറു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിക്കാനാകാതെ കേരള ബാറ്ററര്‍മാര്‍. എലൈറ്റ് ഗ്രൂപ്പും, പ്ലേറ്റും ചേര്‍ന്നുള്ള പട്ടികയില്‍ 15-ാം സ്ഥാനത്തുള്ള രോഹന്‍ കുന്നുമ്മലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കേരള താരം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആറു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിക്കാനാകാതെ കേരള ബാറ്ററര്‍മാര്‍. എലൈറ്റ് ഗ്രൂപ്പും, പ്ലേറ്റും ചേര്‍ന്നുള്ള പട്ടികയില്‍ 15-ാം സ്ഥാനത്തുള്ള രോഹന്‍ കുന്നുമ്മലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കേരള താരം. ആദ്യ ഇരുപതിലുള്ള ഏക മലയാളിയും രോഹന്‍ മാത്രമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 229 റണ്‍സാണ് കുന്നുമ്മല്‍ അടിച്ചുകൂട്ടിയത് (Image Credit Source: bcci.tv).

മധ്യപ്രദേശിനെതിരായ ആദ്യ മത്സരം കുന്നുമ്മലിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഒരുപക്ഷേ, ഈ മത്സരം കളിച്ചിരുന്നെങ്കില്‍ കുന്നുമ്മല്‍ പട്ടികയില്‍ കുറച്ചുകൂടി മുന്നിലെത്തുമായിരുന്നു. 75 ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ആവറേജ് 45.80.

ഇതുവരെ ആകെ 140 പന്തുകള്‍ നേരിട്ടു. 163.57 ആണ് സ്‌ട്രൈക്ക് റേറ്റ്. മൂന്ന് അര്‍ധ സെഞ്ചുറി നേടി. 19 ഫോറും, 14 സിക്‌സുമാണ് അഞ്ച് മത്സരങ്ങളില്‍ നിന്നായി കേരളത്തിന്റെ ഓപ്പണറായ രോഹന്‍ കുന്നുമ്മല്‍ അടിച്ചുകൂട്ടിയത്.

മുഹമ്മദ് അസ്ഹറുദ്ദീനാണ് കുന്നുമ്മലിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കേരള താരം. 35-ാമതുള്ള താരത്തിന് രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. നാലു മത്സരങ്ങളില്‍ നിന്നായി 182 റണ്‍സ് അടിച്ചുകൂട്ടിയ അസ്ഹറുദ്ദീന്‍ ഇതുവരെ രണ്ട് അര്‍ധ സെഞ്ചുറി നേടി. 13 വീതം ഫോറുകളും സിക്‌സുകളം താരം പായിച്ചുകഴിഞ്ഞു.

കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 111-ാമതാണ്. ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയതാണ് സഞ്ജുവിന് തിരിച്ചടിയായത്. 110 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. സ്‌ട്രൈക്ക് റേറ്റ് മികച്ചതാണ്, 192.98. വരും മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ താരത്തിന് പട്ടികയില്‍ മുകളിലെത്താന്‍ അവസരമുണ്ട്. 362 റണ്‍സുമായി ഡല്‍ഹിയുടെ പ്രിയാന്‍ഷ് ആര്യയാണ് ഒന്നാമത്.