AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

6.9 ഇഞ്ച് 144Hz OLED സ്ക്രീൻ; മോട്ടറോള റേസർ 2027 ഫോൾഡബിൾ ഫോൺ വരുന്നു

Motorola Razr 2027 images and features revealed: മോട്ടോറോള റേസർ 2027 മോഡലിന്റെ ചിത്രങ്ങളും ഫീച്ചറുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മുൻ മോഡലിനെ അ‌പേക്ഷിച്ച് കൂടുതൽ വേഗതയേറിയ മീഡിയടെക് ഡൈമെൻസിറ്റി 7550X പ്രോസസർ കരുത്തിലാണ് റേസർ 2027 എത്തുക. ക്യാമറ സജ്ജീകരണങ്ങൾ മുൻ മോഡലിലേതിന് സമാനമായി തുടരും

6.9 ഇഞ്ച് 144Hz OLED സ്ക്രീൻ; മോട്ടറോള റേസർ 2027 ഫോൾഡബിൾ ഫോൺ വരുന്നു
പ്രതീകാത്മക ചിത്രംImage Credit source: Motorola
Prasanth Kumar
Prasanth Kumar | Published: 25 Nov 2026 | 03:07 PM

മോട്ടറോളയുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിരയിലേക്ക് മോട്ടോറോള റേസർ 2027 (Motorola Razr 2027) എന്ന പുത്തൻ മോഡൽ എത്താനൊരുങ്ങുന്നു. ഇതിന്റെ ചിത്രങ്ങളും ഫീച്ചറുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സാധാരണയായി ഏപ്രിലിലോ മേയിലോ പുറത്തിറങ്ങാറുള്ള മോട്ടോറോള റേസർ ഇത്തവണ അതിലും ഏതാനും മാസങ്ങൾക്ക് മുമ്പ്, CES 2027-ൽ നടക്കുന്ന ‘ലെനോവോ ടെക് വേൾഡ്’ ഇവന്റിൽ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ മോഡലായ റേസർ 2026 ന് സമാനമായി 6.96 ഇഞ്ച് ഫോൾഡബിൾ സ്‌ക്രീൻ ആണ് റേസർ 2027-ൽ ഉള്ളത് എങ്കിലും ചില അ‌പ്ഗ്രേഡുകൾ ഉണ്ട്.

വരാൻ പോകുന്ന റേസർ മോഡലിലെ ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റ് ഉണ്ട്. ഔട്ടർ സ്‌ക്രീൻ 3.63 ഇഞ്ച് (90Hz)-ൽ നിന്ന് 4 ഇഞ്ച് (120Hz) വലുപ്പത്തിലേക്ക് അ‌പ്ഗ്രേഡ് ചെയ്തിരിക്കുന്നു. കൂടാതെ കൂടുതൽ വേഗതയേറിയ മീഡിയടെക് ഡൈമെൻസിറ്റി 7550X പ്രോസസർ കരുത്തിലാണ് റേസർ 2027 എത്തുക.

Also Read: 7000mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറ; മോട്ടറോള എഡ്ജ് 70 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ക്യാമറ സജ്ജീകരണങ്ങൾ മുൻ മോഡലിലേതിന് സമാനമായി തുടരും, 5,000mAh ബാറ്ററി, ഒപ്പം 45W ടർബോപവർ ഫാസ്റ്റ് ചാർജിംഗും 15W Qi വയർലെസ് ചാർജിംഗ് സൗകര്യവും പുതിയ മോട്ടറോള റേസർ 2027-ൽ ഉണ്ടാകും. റേസർ ഫ്ലെക്സ് വൈഡ്-ഫോൾഡബിൾ എന്ന മോഡലും ഇതിനൊപ്പം അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

മോട്ടറോള റേസർ 2027-ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.96 ഇഞ്ച് (2640 x 1080 പിക്സലുകൾ) ഫ്ലെക്‌സ്‌വ്യൂ (FlexView) FHD+ 144Hz ഇന്റേണൽ ഡിസ്‌പ്ലേ, 4 ഇഞ്ച് (1272 x 1080 പിക്സലുകൾ) ക്വിക്ക് വ്യൂ (QuickView) pOLED 120Hz എക്സ്റ്റേണൽ ഡിസ്‌പ്ലേ, ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7550X 4nm പ്രോസസർ കരുത്ത്.

8GB റാം, 256GB സ്റ്റോറേജ് സഹിതമാണ് ഈ ഫോൺ എത്തുക. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 50MP മെയിൻ ക്യാമറ (OIS), 50MP അൾട്രാ-വൈഡ് ക്യാമറ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് സൗകര്യം എന്നിവയും 32MP ഫ്രണ്ട് ക്യാമറയും ഈ മോട്ടറോള ഫോൾഡബിൾ ഫോണിൽ ഉണ്ടാകും.

​സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സ്കാനർ, IPX8 / IPX9 / IP4X റേറ്റിങ്സ്, ഡ്യുവൽ സിം (eSIM + നാനോ സിം), 5G SA/NSA, ഡ്യുവൽ 4G VoLTE, 5,000mAh ബാറ്ററി, 45W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W Qi വയർലെസ് ചാർജിംഗ് എന്നിവയും മോട്ടറോള റേസർ 2027-ൽ ഉണ്ടാകും.

English Summary

A new model, the Motorola Razr 2027, is set to join Motorola’s lineup of foldable smartphones. Images and features of the device have now surfaced. While Motorola Razr models are typically released in April or May, this version is expected to be unveiled a few months earlier at the ‘Lenovo Tech World’ event, held during CES 2027.

Follow Us