AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ?; മുഖം തിരിഞ്ഞ് കളിച്ചാലും പണം മുഖ്യമെന്ന് ഐസിസി

India vs Pakistan T20 WC 2026: 2026 ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ.2026 ഫെബ്രുവരി മുതലാണ് ലോകകപ്പ് നടക്കുക.

Abdul Basith
Abdul Basith | Updated On: 22 Nov 2025 | 07:40 PM
അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ കളിച്ചേക്കും. ചില ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2026 ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ട് വരെയാണ് നടക്കുക. (Image courtesy - PTI)

1 / 5
ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകകപ്പിനായി നാലോ അഞ്ചോ ഗ്രൂപ്പുകളാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ തന്നെ ഉൾപ്പെടാനാണ് സാധ്യത. ഏഷ്യാ കപ്പിലെ പ്രശ്നങ്ങൾ പരിഗണിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്.

2 / 5
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നത് വലിയ വിവാദമായി. പാകിസ്താനെതിരായ ഫൈനൽ വിജയിച്ചതിന് ശേഷം എസിസി ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാനും ഇന്ത്യ തയ്യാറായില്ല.

3 / 5
അതുകൊണ്ട് തന്നെ നഖ്‌വി ഇതുവരെ ഇന്ത്യക്ക് ട്രോഫി കൈമാറിയിട്ടില്ല. എന്നാൽ, ഐസിസിയ്ക്ക് ഇതൊന്നും പ്രശ്നമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാവുമ്പോൾ കൂടുതൽ മത്സരങ്ങൾ, അതുവഴി കൂടുതൽ പണമെന്നതാണ് ഐസിസി കണക്കുകൂട്ടുന്നത്.

4 / 5
2026 ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കും. പാകിസ്താൻ സെമിഫൈനലിനോ ഫൈനലിനോ യോഗ്യത നേടിയാൽ ഈ മത്സരങ്ങൾ കൊളംബോയിലാവും നടക്കുക. അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ നടക്കും.

5 / 5