ടി20 ലോകകപ്പ് കിറ്റ് അവതരണം റദ്ദാക്കി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പ് ബഹിഷ്കരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഫെബ്രുവരി ഏഴിനാണ് ഈ വർഷത്തെ ടി20 ലോകകപ്പ് ആരംഭിക്കുക. (Image Credits - Social Media)
1 / 5
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണമാണ് ചടങ്ങ് റദ്ദാക്കിയതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറയുന്നു. എന്നാൽ, എന്താണ് ഈ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ എന്ന് വ്യക്തമല്ല. ടി20 ലോകകപ്പിൽ ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്താൻ ഉൾപ്പെട്ടിരിക്കുന്നത്.
2 / 5
ജനുവരി 31ന് തീരുമാനിച്ചിരുന്ന ഓസ്ട്രേലിയക്കതിരായ രണ്ടാം ടി20 മത്സരത്തിന് മുൻപായിരുന്നു കിറ്റ് അവതരണച്ചടങ്ങ്. എന്നാൽ, ഈ ചടങ്ങ് പിസിബി ബഹിഷ്കരിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാത്തതാണ് കാരണം എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
3 / 5
ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഫെബ്രുവരി രണ്ട് തിങ്കളാഴ്ച അറിയിക്കുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ലോകകപ്പ് കിറ്റ് അവതരണം പിസിബി റദ്ദാക്കിയത്.
4 / 5
ലോകകപ്പിനായി പാക് ടീം മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. കൊളംബോയിലേക്ക് ടീം വിമാന ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞു. എന്നാൽ, കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇതിന് അനുമതി ലഭിക്കേണ്ടതുണ്ട്. ഈ അനുമതി ഫൃബ്രുവരി രണ്ടിന് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.