AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tilak Varma: തിരിച്ചുവരവിനൊരുങ്ങി തിലക് വര്‍മ; കഠിന പരിശീലനം

Tilak Varma Training: ടി20 ലോകകപ്പ് മുന്‍നിര്‍ത്തി തിലക് വര്‍മ കഠിനമായ പരിശീലനമാണ് നടത്തുന്നത്. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലാണ്‌ തിലക് പരിശീലനം നടത്തുന്നത്.

Jayadevan AM
Jayadevan AM | Published: 31 Jan 2026 | 05:15 PM
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി തിലക് വര്‍മ. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരം കഠിനമായ പരിശീലനമാണ് നടത്തുന്നത്. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലാണ്‌ (സിഒഇ) താരം പരിശീലനം നടത്തുന്നത് (Image Credits: PTI).

1 / 5
നെറ്റ്സിൽ ദീർഘനേരം തിലക് ബാറ്റു ചെയ്തു. ഫാസ്റ്റ് ബൗളർ മായങ്ക് യാദവിന്റെ പന്തുകളെ തിലക് നേരിട്ടു. നേരത്തെ ടെസ്റ്റികുലാര്‍ ടോര്‍ഷന്‍ മൂലം താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു (Image Credits: PTI).

2 / 5
ഇത് മൂലം താരത്തിന് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ കളിക്കാനായില്ല. ഇതിനിടെ കായികക്ഷമത വീണ്ടെടുത്ത തിലകിന് ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പരിശീലനം ആരംഭിച്ചത് (Image Credits: PTI).

3 / 5
ഫെബ്രുവരി രണ്ടിനോ മൂന്നിനോ താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് തിലക്. ഏഷ്യാ കപ്പ് ഫൈനലില്‍ തിലകിന്റെ മികവിലാണ് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത് (Image Credits: PTI).

4 / 5
ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും തിലക് കളിക്കുമോയെന്ന് വ്യക്തമല്ല. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തിലക് കളിച്ചേക്കില്ലെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഫെബ്രുവരി ഏഴിനാണ് അമേരിക്കയ്‌ക്കെതിരായ മത്സരം (Image Credits: PTI).

5 / 5