ഒരു കളി പോലും കളിക്കാത്ത ആദ്യ ലോകകപ്പ്; എന്നാൽ, ഇത്തവണ സഞ്ജു ടീമിൽ ഉറപ്പ് | T20 World Cup 2026 Sanju Samson Is The First Choice Wicket Keeper And Opener After Not Getting An Opportunity In The Last WC Malayalam news - Malayalam Tv9

T20 World Cup 2026: ഒരു കളി പോലും കളിക്കാത്ത ആദ്യ ലോകകപ്പ്; എന്നാൽ, ഇത്തവണ സഞ്ജു ടീമിൽ ഉറപ്പ്

Published: 

23 Dec 2025 08:33 AM

Sanju Samson In The T20 WC: മറ്റ് പ്രതിസന്ധികളില്ലെങ്കിൽ സഞ്ജു സാംസൺ ഇത്തവണ ലോകകപ്പിൽ ഉറപ്പായും കളിക്കും. കഴിഞ്ഞ തവണ ഒരു കളി പോലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

1 / 5സഞ്ജു സാംസൺ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടത് വളരെ അപ്രതീക്ഷിതമായിരുന്നു. വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത് കായികപ്രേമികൾക്കൊക്കെ അത്ഭുതമായി. ഇത് തുടർച്ചയായ രണ്ടാം ടി20 ലോകകപ്പിലാണ് സഞ്ജു സാംസൺ ടീമിൽ ഉൾപ്പെടുന്നത്. (Image Credits- PTI)

സഞ്ജു സാംസൺ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടത് വളരെ അപ്രതീക്ഷിതമായിരുന്നു. വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത് കായികപ്രേമികൾക്കൊക്കെ അത്ഭുതമായി. ഇത് തുടർച്ചയായ രണ്ടാം ടി20 ലോകകപ്പിലാണ് സഞ്ജു സാംസൺ ടീമിൽ ഉൾപ്പെടുന്നത്. (Image Credits- PTI)

2 / 5

ഇന്ത്യ ജേതാക്കളായ 2024 ടി20 ലോകകപ്പ് ടീമിലും സഞ്ജു ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ഋഷഭ് പന്തിന് പകരക്കാരനായിട്ടാണ് താരം കളിച്ചത്. എന്നാൽ, പന്ത് തുടരെ നിരാശപ്പെടുത്തിയിട്ടും സഞ്ജുവിന് അവസരം ലഭിച്ചില്ല. ഫൈനലിൽ ആദ്യം സഞ്ജുവിനെ പരിഗണിച്ചിട്ട് അവസാനനിമിഷം മാറ്റി.

3 / 5

ഇത്തവണ പക്ഷേ, ഈ ആശങ്കകളില്ല. ലോകകപ്പ് ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും ഓപ്പണറുമാണ് സഞ്ജു. ന്യൂസീലൻഡ് പരമ്പരയിലെ വളരെ മോശം പ്രകടനങ്ങളോ പരിക്കോ ഇല്ലെങ്കിൽ സഞ്ജു ഉറപ്പായും ലോകകപ്പ് ടീമിൽ കളിക്കും. പ്രകടനം മോശമായാൽ ഇഷാൻ കിഷൻ ടീമിലെത്തും.

4 / 5

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ അവസാന മത്സരം മാത്രമാണ് സഞ്ജു കളിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മൻ ഗിൽ ആയിരുന്നു ടീമിൽ. നാലാമത്തെ കളി പരിക്കേറ്റ് പുറത്തായപ്പോൾ സഞ്ജുവിന് അവസരം ലഭിച്ചു. എന്നാൽ, മൂടൽ മഞ്ഞ് കാരണം നാലാമത്തെ കളി നടന്നില്ല.

5 / 5

അവസാന മത്സരത്തിൽ കളിച്ച സഞ്ജു 22 പന്തിൽ 37 റൺസെടുത്ത് പുറത്തായിരുന്നു. ഈ മത്സരത്തിൻ്റെ പിറ്റേ ദിവസമാണ് ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചത്. ഈ ടീമിൽ സഞ്ജു ഉൾപ്പെട്ടതും ഗിൽ പുറത്തായതും അപ്രതീക്ഷിതമായി. ജിതേഷ് ശർമ്മ പുറത്തായപ്പോൾ റിങ്കു സിംഗും ടീമിൽ ഉൾപ്പെട്ടു.

അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ
വയസ് 102, പാറക്കുട്ടിയമ്മ മലകയറി
അതിക്രൂരം, 25 ലക്ഷം നഷ്ടപരിഹാരം വേണം