Nivetha Pethuraj: തമിഴ് നടി നിവേത വിവാഹിതയാകുന്നു, വരൻ ആ വ്യവസായി തന്നെ
Nivetha Pethuraj Relationship: ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകും എന്നാണ് റിപ്പോർട്ട്. തമിഴ്, തെലുങ്ക് സിനിമകളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നിവേത

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് തമിഴ് നടി നിവേത പെതുരാജ്. പങ്കാളിയോടൊത്തുള്ള ചിത്രം താരം പങ്ക് വച്ചതിന് പിന്നാലെ ആശംസകളുമായി ആരാധകരും എത്തി. "എന്റെ ഇന്നും എന്നേക്കും" എന്ന അടിക്കുറിപ്പോടെ ഹൃദയ ഇമോജികൾക്കൊപ്പമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കിട്ടത്. (Image Credit: Instagram)

വ്യവസായി രജിത് ഇബ്രാനും ഒത്തുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ദുബായിൽ താമസിക്കുന്ന രജിത് ഇബ്രാൻ മോഡലിംഗ് ലോകത്ത് വേരുകളുള്ള ബിസിനസുകാരനാണ്. ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകും എന്നാണ് റിപ്പോർട്ട്. (Image Credit: Instagram)

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം നടത്തുക എന്നാണ് വിവരം. തമിഴ്, തെലുങ്ക് സിനിമകളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നിവേത. (Image Credit: Instagram)

2016-ൽ പുറത്തിറങ്ങിയ 'ഒരു നാൾ കൂത്ത്' എന്ന ചിത്രത്തിലൂടെയാണ് നിവേത അഭിനയരംഗത്തേക്ക് കടന്നുവന്നത്. ജയം രവിയോടൊപ്പമുള്ള 'ടിക് ടിക് ടിക്', വിജയ് ആന്റണിക്കൊപ്പം അഭിനയിച്ച തിമിരു പുടിച്ചവൻ, വിജയ് സേതുപതി അഭിനയിച്ച 'സംഗതമിഴൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ താരം വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് ഉയർന്നു. (Image Credit: Instagram)

തെലുങ്ക് സിനിമയിൽ, അല്ലു അർജുനൊപ്പമുള്ള 'അല വൈകുണ്ഠപുരമുലൂ' എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രേക്ഷക പ്രശംസ ലഭിച്ചു. എ എൽ വിജയ് സംവിധാനം ചെയ്ത 'ബൂ' എന്ന ഹൊറർ ത്രില്ലറിലാണ് നിവേത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. (Image Credit: Instagram)