TATA Sierra Dark: ഇത് ടാറ്റയുടെ കരിമ്പുലി! ടാറ്റ സിയറ ഡാർക്ക് എഡിഷൻ എത്തി | Tata Sierra Dark Edition Launches Price, Variants, Features, and Specs Detailed Malayalam news - Malayalam Tv9

TATA Sierra Dark: ഇത് ടാറ്റയുടെ കരിമ്പുലി! ടാറ്റ സിയറ ഡാർക്ക് എഡിഷൻ എത്തി

Published: 

24 Sep 2026 | 06:53 PM

Tata Sierra Dark Edition: ടാറ്റ സിയറ ഡാർക്ക് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ടാറ്റയുടെ എസ്.യു.വി നിരയിലെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണിത്. പേര് പോലെ തന്നെ ഫുൾ കറുപ്പാണ് വാഹനത്തിന്റെ ആകർഷണം. ഈ മോഡലിൽ വന്നിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും വില എത്രെയെന്നും നോക്കാം.

1 / 5
13.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആണ്ടാറ്റ സിയറ ഡാർക്ക് എഡിഷൻ എത്തിയിരിക്കുന്നത്. ഫ്രീസിയൻ ബ്ലാക്ക് എക്സ്റ്റീരിയർ ഫിനിഷാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വയലറ്റ് എക്ലിപ്സ് ഇന്റീരിയർ തീമും പർപ്പിൾ ക്രോം ആക്സന്റുകളുമാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.  ( Image Credit Source Tata Website)

2 / 5
പ്യുവർ L, പ്യുവർ L (O), പ്യുവർ+ L, അഡ്വഞ്ചർ+ L, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എന്നീ വകഭേദങ്ങൾ ഉൾപ്പെടെ, സിയറ ലെജൻഡ് സീരീസ് എന്നീ വേരിയന്റുകളിൽ ഡാർക്ക് എഡിഷൻ ലഭ്യമാകും. കാഴ്ചയിലും കളർതീമിലുമുള്ള മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ, അതാത് സ്റ്റാൻഡേർഡ് സിയറ വകഭേദങ്ങളിലുള്ള അതേ ഫീച്ചറുകളും സംവിധാനങ്ങളും തന്നെയാണ് സിയറ ഡാർക്ക് പതിപ്പിലും.

3 / 5
സിയറ ഡാർക്ക് എഡിഷന്റെ വില പ്യുവർ L ഡാർക്ക് 1.5-ലിറ്റർ പെട്രോൾ മാനുവൽ പതിപ്പിന് 13.99 ലക്ഷം എക്സ് ഷോറൂം വിലയാണ് വരുന്നത്. ഇതിൽ ഏറ്റവും ഉയർന്ന വകഭേ​ദമായ അക്കംപ്ലിഷ്ഡ്+ ഡാർക്ക് 1.5-ലിറ്റർ ഡീസൽ ഓട്ടോമാറ്റിക് പതിപ്പിന് 21.59 ലക്ഷം രൂപ എക്സ് ഷോറും വിലയും നൽകണം.

4 / 5
പെട്രോൾ-മാനുവൽ, പെട്രോൾ-DCA, ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക്, പെട്രോൾ-ഹൈബ്രിഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ വിവിധ പവർട്രെയിൻ ഓപ്ഷനുകളിൽ ആയിട്ടാണ് ‍ഡാർക് സ്പെഷ്യൽ എഡിഷൻ ലഭ്യമാകുന്നത്.  ഏറ്റവും ഉയർന്ന വകഭേദങ്ങളായ അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എന്നിവയുടെ വിലയാണ് 20 ലക്ഷത്തിന് മുകളിൽ വരുന്നത്.

5 / 5
പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള എക്സ്റ്റീരിയറിനൊപ്പം അതേ തീമിൽ ലെതറെറ്റ് ഇന്റീരിയറും പർപ്പിൾ ക്രോം ആക്സന്റുകളും ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുറത്ത് നിന്നുള്ള കാഴ്ചയിൽ പ്രീമിയം ലുക്കിനൊപ്പം കൂടുതൽ റിജിഡ് ഫീലും ഡാർക്ക് എഡിഷൻ സിയറ നൽകുന്നുണ്ട്. എൻജിനിലും മറ്റ് ഫീച്ചറുകളിലും വേറെ മാറ്റങ്ങൾ ഇല്ല.

Loading...
Unable to load recommendations.
Follow Us
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video