Tharun Moorthy: ‘ഇത്രയേറെ ദ്രോഹിച്ചിട്ടും ജോർജ് സാറിനെ ലളിത എന്തുകൊണ്ട് കൊന്നില്ല?’ മറുപടിയുമായി തരുൺ മൂർത്തി
Tharun Moorthy on Shobhana's Character in 'Thudarum: 'ശോഭന അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം എന്തുകൊണ്ട് പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാറിനെ കൊന്നില്ല?' എന്നാണ് പ്രേക്ഷക ചോദിച്ചത് . എല്ലാവരുടെയും ഭാവനകളെ തൃപ്തിപ്പെടുത്താൻ ഒരു സിനിമയ്ക്കും കഴിയില്ലെന്നായിരുന്നു തരുൺ മൂർത്തിയുടെ മറുപടി.

മോഹൻലാൽ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത് ചിത്രമാണ് 'തുടരും' . വൻ വിജയം നേടിയ ചിത്രത്തിൽ ശോഭനയാണ് നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിൽ ശോഭന അവതരിപ്പിച്ച ലളിത എന്ന കഥാപാത്രത്തെ കുറിച്ച് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. (Image Credits: Facebook)

'ശോഭന അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം എന്തുകൊണ്ട് പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാറിനെ കൊന്നില്ല?' എന്നാണ് പ്രേക്ഷക ചോദിച്ചത് . എല്ലാവരുടെയും ഭാവനകളെ തൃപ്തിപ്പെടുത്താൻ ഒരു സിനിമയ്ക്കും കഴിയില്ലെന്നായിരുന്നു തരുൺ മൂർത്തിയുടെ മറുപടി.

മലയാള മനോരമയുടെ ഹോർത്തൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ ലളിത ജോർജ് സാറിനെ കെല്ലുന്നതിനെക്കാൾ ബെൻസ് അത് ചെയ്യുമ്പോഴാണോ എന്നിലെ പ്രേക്ഷകന് തൃപ്തിയാവുക.

ലളിത അനുഭവിച്ചതിനേക്കാൾ കൂടുതൽ മാനസിക സംഘർഷങ്ങളാണ് ബെൻസിനുണ്ടായത് എന്നാണ് തനിക്ക് മനസ്സിലായതെന്നു തരുൺ മൂർത്തി പറഞ്ഞു.നിർമാതാവിന്റേയോ സൂപ്പർതാരത്തിന്റെയോ സമ്മർദ്ദമൊന്നും കൊണ്ടല്ല അങ്ങനെയൊരു തീരുമാനം ഉണ്ടായത്.

തന്നിലെ പ്രേക്ഷകൻ അത് ആഗ്രഹിച്ചുവെന്നാണ് തരുൺ മൂർത്തി പറയുന്നത്.കാഴ്ചക്കാർക്ക് ചിലപ്പോൾ അതിൽ തൃപ്തി വന്നിട്ടുണ്ടാവില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാനാകില്ലല്ലോ എന്നാണ് തരൺ മൂർത്തി ചോദിക്കുന്നത്.