ഇന്നത്തെ നാലുമണി പലഹാരം ഇതാ? ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ ഉഴുന്നുവട തയ്യാറാക്കാം | The Authentic Taste of Crispy Uzhunnu Vada: Traditional Kerala Recipe Malayalam news - Malayalam Tv9

Uzhunnuvada Recipe: ഇന്നത്തെ നാലുമണി പലഹാരം ഇതാ? ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ ഉഴുന്നുവട തയ്യാറാക്കാം

Published: 

17 Dec 2025 13:26 PM

Uzhunnu Vada Recipe: ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കിയാലോ? അതും സിമ്പിളായി.നല്ല കിടിലന്‍ ക്രിസ്പി ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

1 / 5നാലുമണിക്ക് ചായ കുടിക്കുന്ന ശീലം മിക്കവർക്കും ഉണ്ട്. ഈ ചായയുടെ കൂടെ എന്തെങ്കിലും പലഹാരവും നിർബന്ധമാണ്. എന്നും പ്രാതൽ പലഹാരം ബാക്കി വന്നത് ആയിരിക്കും. (Image Credits: Instagram)

നാലുമണിക്ക് ചായ കുടിക്കുന്ന ശീലം മിക്കവർക്കും ഉണ്ട്. ഈ ചായയുടെ കൂടെ എന്തെങ്കിലും പലഹാരവും നിർബന്ധമാണ്. എന്നും പ്രാതൽ പലഹാരം ബാക്കി വന്നത് ആയിരിക്കും. (Image Credits: Instagram)

2 / 5

എന്നാൽ ഇന്ന് ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കിയാലോ? അതും സിമ്പിളായി.നല്ല കിടിലന്‍ ക്രിസ്പി ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

3 / 5

ചേരുവകള്‍: ഉഴുന്ന് പരിപ്പ് – 2 കപ്പ്, വെള്ളം,വറുത്ത അരിപ്പൊടി – 1/4 കപ്പ്, ഉപ്പ് – ആവശ്യത്തിന്, കായപ്പൊടി – 1/2 ടീസ്പൂണ്‍,സവാള – അര കഷ്ണം, പച്ചമുളക് – 1, വറ്റല്‍മുളക് – 1 എണ്ണം , കുരുമുളക് – 1 ടീസ്പൂണ്‍ ചതച്ചത്, കറിവേപ്പില – 2 തണ്ട് , ഇഞ്ചി – 1 കഷണം, , എണ്ണ– വറുക്കാന്‍ ആവശ്യത്തിന്

4 / 5

തയ്യാറാക്കുന്ന വിധം: പലഹാരം തയ്യാറാക്കാനായി എടുത്ത് വച്ചിരിക്കുന്ന ഉഴുന്ന് കഴുകി ഒരു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. ശേഷം ഇത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. തുടർന്ന് ഈ മാവ് 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂര്‍ പുളിക്കാനായി മാറ്റിവയ്ക്കുക.

5 / 5

ഇതിനിടെയിൽ അരിപ്പൊടിയും ബാക്കി ചേരുവകളും ചേര്‍ത്ത് വടയുടെ കൂട്ട് തയാറാക്കുക.ശേഷം അടികട്ടിയുള്ള ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ തിളച്ച് വരുമ്പോൾ ഒരു ഉരുള മാവെടുത്തു ഉരുട്ടി വിരല്‍ നനച്ചു വടയുടെ നടുവില്‍ വലിയൊരു ദ്വാരം ഇടുക. എന്നിട് എണ്ണയിലിട്ട് ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ വറുതെടുക്കുക.

ഭക്ഷണം നിന്നുകൊണ്ട് കഴിക്കുന്നത് കുഴപ്പമാണോ?
മുഖക്കുരുവിനും മുടിവളർച്ചയ്ക്കും കാപ്പിയോ?
എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
അരിപ്പൊടിൽ ഇതൊന്ന് ചേർത്ത് നോക്കൂ; പുട്ട് സോഫ്റ്റാകും
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല