രാജാവിന് മൂന്ന് ആൺ മക്കൾ: ഒന്നാമൻ തിയാഗോ, രണ്ടാമൻ മാറ്റെയോ, മൂന്നാമൻ സിറോ! ഒരു മെസി- മൂന്ന് ഭാവങ്ങൾ, അ‌താണവർ | Thiago Messi, Mateo Messi, Ciro Messi: Here's how Lionel Messi's sons carrying on his footballing legacy Malayalam news - Malayalam Tv9

രാജാവിന് മൂന്ന് ആൺ മക്കൾ: ഒന്നാമൻ തിയാഗോ, രണ്ടാമൻ മാറ്റെയോ, മൂന്നാമൻ സിറോ! ഒരു മെസി- മൂന്ന് ഭാവങ്ങൾ, അ‌താണവർ

Published: 

15 Aug 2026 | 07:13 PM

Lionel Messi's three sons- Thiago, Mateo, Ciro: ലയണൽ മെസിക്കും ഭാര്യ ആന്റോണെല്ല റോക്കൂസോയ്ക്കും മൂന്ന് മക്കളാണ് ഉള്ളത്, ഒന്നാമൻ തിയാഗോ മെസി, രണ്ടാമൻ മാറ്റെയോ മെസി, മൂന്നാമൻ സിറോ മെസി. അ‌ച്ഛന്റെ വഴിയേ ഈ മൂന്ന് മക്കളും ഇതിനകം ഫുട്ബോളിൽ പിച്ച​വച്ചുതുടങ്ങിയിട്ടുണ്ട്. സാക്ഷാൽ മെസിയുടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ഈ മൂന്ന് പേരും എന്നാണ് അ‌വരുടെ കളിക്കളത്തിലെ പെർഫോമൻസ് കണ്ട് ആരാധകർ പറയുന്നത്.

1 / 6
അ‌ർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരമായ ലയണൽ മെസിയുടെ അ‌ച്ഛൻ ഹോർഹെ ലോകത്തോട് വിട പറഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു. ലോകമറിയുന്ന ഒരു താരമായി മെസി എത്തിയതിന് പിന്നിൽ അ‌ദ്ദേഹത്തിന്റെ പിതാവിന്റെ കഠിന പ്രയത്നവും ത്യാഗങ്ങളും അ‌ടങ്ങിയിട്ടുണ്ട്. താൻ സഹിച്ച കഷ്ടപ്പാടുകളുടെ ഫലമായി മകൻ ഫുട്ബോളിലെ നേട്ടങ്ങളുടെ  സകല കൊടുമുടികളും ഒന്നൊന്നായി കീഴടക്കുന്നതും ഒടുവിൽ ലോകകിരീടം തന്നെ ചൂടുന്നതും കാണാനുള്ള ഭാഗ്യം ഹോർഹെ മെസിക്ക് ഉണ്ടായി. (Image credit: Getty Images)

2 / 6
ഹോർഹെ മെസിയുടെ മരണത്തിന് പിന്നാലെ മെസി കളി മതിയാക്കിയേക്കും എന്ന നിലയ്ക്ക് ചില റിപ്പോർട്ടുകൾ വന്നു. എന്നാൽ ദുഃഖം ഏറെയുണ്ടെങ്കിലും ഫുട്ബോളിനായി മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പക്ഷേ എത്രനാൾ ഇനി മെസി കളിക്കളത്തിൽ തുടരും എന്നതിൽ ആരാധകർക്ക് ആശങ്കയുണ്ട്. ഇനിയൊരുനാൾ മെസി ​മൈതാനത്തോട് വിട പറഞ്ഞാലും തങ്ങൾക്ക് മൂന്ന് വ്യത്യസ്ത രൂപങ്ങളിൽ മെസിയുടെ കളി ആസ്വദിക്കാൻ കഴിയും എന്നൊരു പ്രതീക്ഷ ആരാധകർക്കുണ്ട്, മെസിയുടെ വളർന്നുവരുന്ന മൂന്ന് മക്കളാണ് ആ പ്രതീക്ഷയുടെ അ‌ടിസ്ഥാനം.

3 / 6
ആരാധകർക്ക് മെസി ഫുട്ബോളിലെ ഇപ്പോഴത്തെ രാജാവാണ്, ഒരേയൊരു രാജാവ്. ആരാധകരുടെ ആ രാജാവിന് തന്റെ പ്രിയതമയായ ആന്റോണെല്ല റോക്കൂസോയിൽ മൂന്ന് മക്കളാണ് ഉള്ളത്, അ‌ത് മൂന്നും ആൺമക്കൾ- ഒന്നാമൻ തിയാഗോ മെസി, രണ്ടാമൻ മാറ്റെയോ മെസി, മൂന്നാമൻ സിറോ മെസി. അ‌ച്ഛന്റെ വഴിയേ ഈ മൂന്ന് മക്കളും ഇതിനകം ഫുട്ബോളിൽ പിച്ച​വച്ചുതുടങ്ങിയിട്ടുണ്ട്. സാക്ഷാൽ മെസിയുടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ഈ മൂന്ന് പേരും എന്നാണ് അ‌വരുടെ കളിക്കളത്തിലെ പെർഫോമൻസ് കണ്ട് ആരാധകർ പറയുന്നത്.

4 / 6
 തിയാഗോ മെസി: മെസിയുടെ ഏറ്റവും മൂത്ത മകൻ (ജനനം: 2012). മെസിയുടെ സൗമ്യഭാവമാണ് തിയാഗോ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്റർ മിയാമി യൂത്ത് അക്കാദമിയിൽ അണ്ടർ-14 ടീമിലാണ് തിയാഗോ പ്രധാനമായും കളിക്കുന്നത്.  അ‌ച്ഛന്റെ പാതയിൽ ടീമിന് നിർണായക സംഭാവനകൾ നൽകി കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ തിയാഗോ മുന്നിലുണ്ട്. മെസ്സിയെപ്പോലെ ആക്രമണനിരയിലാണ് കളിക്കുന്നതെങ്കിലും, ടീമിനെ നിയന്ത്രിക്കുന്ന ഒരു ക്രിയേറ്റീവ് മിഡ്‌ഫീൽഡറുടെ പങ്കാണ് തിയാഗോയ്ക്ക് ഏറെയിഷ്ടം, ഇക്കാര്യം മെസിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

5 / 6
മാറ്റെയോ മെസി: മെസിയുടെ രണ്ടാമത്തെ മകൻ (ജനനം: 2015). ആള് മെസിയുടെ ഒരു അ‌ഗ്രസീവ് വേർഷനാണെന്ന് വിലയിരുത്തപ്പെടുന്നു. ചടുലതയും തകർപ്പൻ ഗോളുകൾ നേടാനുള്ള മികവും കുറുമ്പുമെല്ലാമായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് മാറ്റെയോയുടെ വീഡിയോകളാണ്. അണ്ടർ-10 വിഭാഗത്തിൽ ഇന്റർ മിയാമിക്കായി ഉജ്ജ്വല പ്രകടനം പുറത്തെടുക്കുകയും ചാമ്പ്യന്മാരാവുകയും ചെയ്തിട്ടുണ്ട്. മെസിയുടെ ഫുട്ബോൾ അടവുകൾ ഏറ്റവും കൂടുതൽ പകർത്തുന്നത് മാറ്റെയോയാണെന്ന് വിലയിരുത്തപ്പെടുന്നു. മികച്ച ഡ്രിബ്ലിങ്ങും ഡ്രൈവ് ഷോട്ടുകളുമാണ് മാറ്റെയോയുടെ പ്രത്യേകത.

6 / 6
സിറോ മെസി: മെസിയുടെ ഏറ്റവും ഇളയ മകൻ (ജനനം: 2018). മെസിയുടെ കഴിവുകൾ അ‌തേപടി പകർന്നുകിട്ടിയിരിക്കുന്നത് സിറോയ്ക്ക് ആണെന്നാണ് ആരാധകരുടെ പക്ഷം. നിലവിൽ ഇന്റർ മിയാമിയുടെ അണ്ടർ-8 ടീമിൽ കളിക്കുന്ന സിറോ ഇതിനകം ശ്രദ്ധേയമായ ടൂർണമെന്റ് കിരീടങ്ങൾ നേടുകയും ഏറ്റവുമധികം ഗോളുകളുമായി MVP പുരസ്കാരം ഉൾപ്പെടെ നേടുകയും ചെയ്തിട്ടുണ്ട്. ബോക്സിന് പുറത്തുനിന്ന് വലതുകാലുകൊണ്ട് മനോഹരമായ ഫ്രീ-കിക്ക് ഗോൾ നേടുകയും അതിനുശേഷം സൺഗ്ലാസ് ധരിച്ച് നടത്തിയ മാസ്സ് സെലിബ്രേഷൻ നടത്തുകയും ചെയ്ത സിറോ മെസി ആരാധകർക്കിടയിൽ ഏറ്റവുമധികം ഫാൻസുള്ള താരമാണ്.  വലതുകാലുകൊണ്ട് ശക്തമായ ഷോട്ടുകൾ ഉതിർക്കാനുള്ള സിറോയുടെ കഴിവ് ഇതിനകം തന്നെ പ്രശസ്തമാണ്.

Follow Us
Related Photo Gallery
ചർമ്മം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞിവെള്ളം കുടിക്കാം!
സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു