AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSRTC Employees Suspended: സർവീസ് കഴിഞ്ഞെത്തുമ്പോൾ കെഎസ്ആർടിസിയിലെ ഡീസൽ തീരുന്നു! ഒളിക്യാമറയിൽ കുടുങ്ങി ജീവനക്കാർ

KSRTC Employees Suspended Case: ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ സംഭവത്തിൽ മൂന്നു ജീവനക്കാർക്ക് സസ്പെൻഡ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫിസർ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 

KSRTC Employees Suspended: സർവീസ് കഴിഞ്ഞെത്തുമ്പോൾ കെഎസ്ആർടിസിയിലെ ഡീസൽ തീരുന്നു! ഒളിക്യാമറയിൽ കുടുങ്ങി ജീവനക്കാർ
Ksrtc Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 14 Nov 2026 | 07:16 AM

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കെഎസ്ആർടിസി കഠിന ശ്രമം നടത്തുന്നതിനിടെ, ഡീസൽ മോഷണത്തിൻ്റെ ജീവനക്കാർ കൈയോടെ പിടിയിൽ. ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ സംഭവത്തിൽ മൂന്നു ജീവനക്കാർക്ക് സസ്പെൻഡ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫിസർ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

സംശയത്തെ തുടർന്ന് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് കെഎസ്ആർടിസി ആഭ്യന്തര അന്വേഷണ വിഭാഗം ഡീസൽ മോഷ്ടിച്ച പ്രതികളെ കണ്ടെത്തിയത്. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചവരെ കഴിഞ്ഞ ദിവസമാണ് സ്റ്റിംഗ് ക്യാമറ ഓപ്പറേഷനിലൂടെ കെഎസ്ആർടിയിലെ ആഭ്യന്തര അന്വേഷണ സംഘം പിടികൂടിയത്.

ALSO READ: നഗ്നനാക്കി വടികൊണ്ട് തല്ലിച്ചതച്ചു; കൊല്ലത്ത് 13 കാരന് രണ്ടാനച്ഛന്റെ ക്രൂരമദ്ദനം, കേസെടുത്ത് ബാലവകാശ കമ്മീഷൻ

ആഭ്യന്തര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് ബസുകളിൽ ഒളി ക്യാമറ സ്ഥാപിത്. ഇതിന് പിന്നാലെയാണ് ഡീസൽ മോഷണം കണ്ടെത്തെനായതെന്നാണ് വിവരം. സർവീസ് കഴിഞ്ഞെത്തുന്ന ബസുകളുടെ മൈലേജ് കുറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതിദിനം പത്ത് മുതൽ ഇരുപത്തിയഞ്ച് ലിറ്റർ ഡീസൽ വരെ ബസുകളിൽ നിന്ന് ചോർത്തുന്നതായാണ് കണ്ടെത്തിയത്. ഏറെ നാളായി മോഷണം തുടങ്ങിയിട്ടെന്നാണ് അനുമാനം. എടിഒ നൽകിയ പരാതിയിൽ ചേർത്തല പൊലീസ് കേസെടുക്കും.

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ്

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ കെഎസ്ആർടിസിയുടെ പ്രത്യേക ചാർട്ടേഡ് ട്രിപ്പ്. യാത്രക്കാർക്ക് യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദമാക്കുന്നതിന് വേണ്ടി കെഎസ്ആർടിസി പ്രത്യേക ചാർട്ടേഡ് ട്രിപ്പ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരംഭിച്ച 24 മണിക്കൂർ കൺട്രോൾ റൂമിലെ കെഎസ്ആർടിസി ബുക്കിംഗ് കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വ്യക്തികൾക്കോ കുടുംബങ്ങൾക്കോ ഭക്തസംഘങ്ങൾക്കോ വിവിധ സംഘടനകൾക്കോ തങ്ങളുടെ യാത്ര ആവശ്യങ്ങൾക്ക് അനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്തി യാത്ര ചെയ്യാനുള്ള സൗകര്യവും ഈ സംവിധാനം വഴി ഉറപ്പാക്കും. യാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ചാർട്ടേഡ് സർവീസുകൾ ക്രമീകരിക്കുക. സ്വന്തം പ്രദേശത്ത് നിന്ന് തന്നെ പമ്പയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകുന്ന മന്ത്രി അറിയിച്ചു.

English Summary:

Three KSRTC employees have been suspended following a vigilance investigation that caught them stealing diesel from buses on a hidden camera after low mileage reports.

Follow Us