Kollam Water Supply Updates: കൊല്ലത്ത് 3 ദിവസം കുടിവെള്ളം കിട്ടില്ല, ഈ ഗ്രാമപഞ്ചായത്തിലുള്ളവർ ശ്രദ്ധിച്ചോണേ…
Water Supply to Panmana and Chavara Panchayats to Be Disrupted: ശാസ്താംകോട്ട ജലശുദ്ധീകരണശാലയിൽ നിന്നുള്ള ജലവിതരണമാണ് ഈ ദിവസങ്ങളിൽ തടസ്സപ്പെടുക. പന്മന, ചവറ ജലനിധി പദ്ധതിയിലെ ശുദ്ധജല വിതരണ പൈപ്‌ലൈനിൽ ബൾക്ക് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
കൊല്ലം: കൊല്ലം ജില്ലയിലെ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ വരുംദിവസങ്ങളിൽ കുടിവെള്ളം മുടങ്ങും. പന്മന, ചവറ ഗ്രാമപ്പഞ്ചായത്തുകളിൽ 17 മുതൽ 19 വരെ ജലവിതരണം മുടങ്ങുമെന്ന് അധികൃകർ അറിയിച്ചു. പന്മന, ചവറ ജലനിധി പദ്ധതിയിലെ ശുദ്ധജല വിതരണ പൈപ്‌ലൈനിൽ ബൾക്ക് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
ശാസ്താംകോട്ട ജലശുദ്ധീകരണശാലയിൽ നിന്നുള്ള ജലവിതരണമാണ് ഈ ദിവസങ്ങളിൽ തടസ്സപ്പെടുക. പ്രദേശത്തെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ALSO READ: സർവീസ് കഴിഞ്ഞെത്തുമ്പോൾ കെഎസ്ആർടിസിയിലെ ഡീസൽ തീരുന്നു! ഒളിക്യാമറയിൽ കുടുങ്ങി ജീവനക്കാർ
കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി
കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് പ്രദേശത്ത് ജലവിതരണം തടസ്സപ്പെട്ടു. കുടിവെള്ള വിതരണം മുടങ്ങിയത് മൂലം നാട്ടുകാർ ദുരിതത്തിലായി. എടത്വാ- തിരുവല്ല സംസ്‌ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷന് സമീപത്താണ് പൈപ്പ് ലൈന്‍ പൊട്ടിയത്. കുടിവെള്ള വിതരണം നിലച്ചതോടെ ജലഅതോറിറ്റി എടത്വാ സബ് ഡിവിഷന്‍ ഓഫീസര്‍ മുഹമ്മദ് അഷ്‌റഫ്, കിഫ്‌ബി പ്രോജക്‌ട് എന്‍ജിനിയര്‍ ഗോപന്‍, ഓവര്‍സിയര്‍ വിഷ്‌ണു എന്നിവരുടെ നേതൃത്വത്തില്‍ പൈപ്പ്‌ലൈന്റെ ചോര്‍ച്ച ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നു.
പദ്ധതിക്ക് വേണ്ടി സ്‌ഥാപിച്ച പൈപ്പിന്റെ കാര്യക്ഷമതയെ ചൊല്ലി ഇതിനോടകം പരാതി ഉയര്‍ന്നിട്ടുണ്ട്. പി.വി.സി, എച്ച്.ഡി.പി.ഇ പൈപ്പുകളാണ് പദ്ധതിക്ക് സ്‌ഥാപിച്ചത്. ഹെവിഭാരം കയറ്റിയ വാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്ന റോഡില്‍ ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിക്ക് സ്‌ഥാപിച്ച യൂഡിസ്‌മാറ്റ് പൈപ്പ് സ്‌ഥാപിക്കണമെന്ന് നിര്‍മ്മാണ വേളയില്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് പി.വി.സി, എച്ച്.ഡി.പി.ഇ പൈപ്പുകൾ സ്ഥാപിച്ചത്.
ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ
സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. ചാർജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി തള്ളി. ബസ് ഉടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർദ്ധനവിന് എതിരാണെന്നാണ് മന്ത്രി പറഞ്ഞു. നിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നതായും നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
English Summary:
Water supply will be disrupted in Panmana and Chavara grama panchayats in Kollam district from November 17 to 19. The disruption is due to the installation of a bulk meter on the drinking water pipeline under the Panmana-Chavara Jalanidhi project.