മക്കൾക്കായി മകയിരം അനുഷ്ടിക്കേണ്ടത് നാളെ; കൃത്യമായ സമയം, നിയമങ്ങൾ, ആരാധനാരീതി അറിയാം | Thiruvathira Makayiram 2026: for wealth and goodness of children is tomorrow january 2 know the exact puja time, rules, and worship method Malayalam news - Malayalam Tv9

Thiruvathira Makayiram 2026: മക്കൾക്കായി മകയിരം അനുഷ്ടിക്കേണ്ടത് നാളെ; കൃത്യമായ സമയം, നിയമങ്ങൾ, ആരാധനാരീതി അറിയാം

Published: 

01 Jan 2026 | 11:19 AM

Thiruvathira Makayiram 2026: കുട്ടികളിലെ ദേഷ്യം വാശി എന്നിവ കുറയാനും ശാന്ത സ്വഭാവം കൈവരിക്കാനും അമ്മമാർ ഈ വ്രതം...

1 / 6ധനുമാസത്തിലെ തിരുവാതിരയുടെ ഭാഗമായി വരുന്ന മകയിരം വ്രതത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഭർത്താവിന്റെ ദീർഘായുസ്സിനും കുടുംബത്തിന്റെ സർവ്വ ഐശ്വര്യത്തിനും വേണ്ടിയാണ് തിരുവാതിരപ്രതം അനുഷ്ഠിക്കുന്നത് എങ്കിൽ മക്കളുടെ സൗഖ്യത്തിനുവേണ്ടി അമ്മമാരായ സ്ത്രീകളാണ് മകയിരം അനുഷ്ഠിക്കേണ്ടത്. (PHOTO: FACEBOOK)

ധനുമാസത്തിലെ തിരുവാതിരയുടെ ഭാഗമായി വരുന്ന മകയിരം വ്രതത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഭർത്താവിന്റെ ദീർഘായുസ്സിനും കുടുംബത്തിന്റെ സർവ്വ ഐശ്വര്യത്തിനും വേണ്ടിയാണ് തിരുവാതിരപ്രതം അനുഷ്ഠിക്കുന്നത് എങ്കിൽ മക്കളുടെ സൗഖ്യത്തിനുവേണ്ടി അമ്മമാരായ സ്ത്രീകളാണ് മകയിരം അനുഷ്ഠിക്കേണ്ടത്. (PHOTO: FACEBOOK)

2 / 6

തിരുവാതിര കന്യകമാരായ യുവതികൾക്കും അനുഷ്ഠിക്കാവുന്നതാണ്. ഭർത്താവിന്റെ ദീർഘായുസ്സും സൗഖ്യത്തിനും വേണ്ടിയാണ് സ്ത്രീകൾ തിരുവാതിര അനുഷ്ഠിക്കുന്നത് എങ്കിൽ കന്യകമാർ നല്ല ഭർത്താവിനെയും നല്ല കുടുംബ ജീവിതവും ലഭിക്കാൻ വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. (PHOTO: FACEBOOK)

3 / 6

മകയിരം അനുഷ്ഠിക്കുന്നത് സന്താനഭാഗ്യത്തിനും കുട്ടികളുടെ ദീർഘായുസ്സിനും നല്ല ആരോഗ്യവാന്മാരായ കുട്ടികളെ ലഭിക്കുന്നതിന് വേണ്ടിയും അനുഷ്ഠിക്കാറുണ്ട്. തിരുവാതിരയുടെ തലേദിവസം വരുന്ന പ്രധാനപ്പെട്ട ഒരു വ്രതം ആണ് മകയിരം. ഈ വർഷത്തെ തിരുവാതിര വരുന്നത് ജനുവരി മൂന്നാം തീയതിയാണ്. അതിനാൽ തന്നെ മകയിരം നാളെ ജനുവരി രണ്ടിനാണ് അനുഷ്ഠിക്കേണ്ടത്. (PHOTO: FACEBOOK)

4 / 6

മകയിരം മക്കൾക്ക് എന്നാണ് പഴമൊഴി തന്നെ. മക്കളുടെ വിദ്യാഭ്യാസത്തിലുള്ള തടസ്സങ്ങൾ മാറാനും ദീർഘായുസ്സിനും അവർ ഉന്നത നിലയിൽ എത്തുന്നതിനും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ് എന്നാണ് വിശ്വാസം. മക്കളുടെ ശാരീരികമായ അസുഖങ്ങൾ മാറാനും ദീർഘായുസ്സിനും മകയിരം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൂടാതെ കുട്ടികളിലെ ദേഷ്യം വാശി എന്നിവ കുറയാനും ശാന്ത സ്വഭാവം കൈവരിക്കാനും അമ്മമാർ ഈ വ്രതം അനുഷ്ടിക്കുന്നത്. (PHOTO: FACEBOOK)

5 / 6

മകയിരം അനുഷ്ഠിക്കുന്നവർ അന്ന് അതിരാവിലെ സൂര്യോദയത്തിനു മുൻപേ ഉണരണം. കുളിച്ച് ശുദ്ധി ആയതിനുശേഷം വേണം വ്രതമനുഷ്ഠിക്കേണ്ടത്.മകയിരം ദിവസം പകലിൽ അരിയാഹാരം കഴിക്കാൻ പാടില്ല. (PHOTO: FACEBOOK)

6 / 6

പകരം ഗോതമ്പ് വിഭവങ്ങളോ പഴങ്ങളോ കഴിക്കുന്നു. ചിലയിടങ്ങളിൽ രാത്രിയിൽ അരിയാഹാരം കഴിക്കില്ല.കൂടാതെ മകയിരം വ്രതം അനുഷ്ടിക്കുമ്പോൾ മക്കൾക്കൊപ്പം ശിവക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് വ്രതത്തിന്റെ പൂർണ്ണതയ്ക്ക് സഹായിക്കും.(PHOTO: FACEBOOK)

ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്?
എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ