AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Anusree Nair: ‘സ്വര്‍ണക്കൊലുസിന് മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ, ആദ്യമായി വാങ്ങിത്തന്നത് അയാളാണ്‌’

Anusree Talks About Childhood Wish: സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു റിയാലിറ്റി ഷോ വഴിയാണ് അനുശ്രീയെ ലാല്‍ ജോസ് ഡയമണ്ട് നെക്ലേസിലേക്ക് വിളിക്കുന്നത്. കലാമണ്ഡലം രാജശ്രീയെന്ന അനുശ്രീയുടെ കഥാപാത്രത്തിന് യോജിച്ച നടി വേറെയില്ലെന്ന അഭിപ്രായവും ലാല്‍ ജോസിനുണ്ട്.

Anusree Nair: ‘സ്വര്‍ണക്കൊലുസിന് മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ, ആദ്യമായി വാങ്ങിത്തന്നത് അയാളാണ്‌’
അനുശ്രീImage Credit source: Anusree Facebook
Shiji M K
Shiji M K | Published: 18 Feb 2026 | 08:26 PM

2012ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. കരിയറിന്റെ തുടക്കത്തില്‍ അനുശ്രീയെ തേടി ഏറെയും എത്തിയിരുന്നത് നാടന്‍ വേഷങ്ങളായിരുന്നു. ഒട്ടനവധി ചിത്രങ്ങളിലെ നാടന്‍ വേഷങ്ങളിലൂടെ അനുശ്രീ മലയാളി മനസില്‍ ഇടംനേടുകയും ചെയ്തു.

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു റിയാലിറ്റി ഷോ വഴിയാണ് അനുശ്രീയെ ലാല്‍ ജോസ് ഡയമണ്ട് നെക്ലേസിലേക്ക് വിളിക്കുന്നത്. കലാമണ്ഡലം രാജശ്രീയെന്ന അനുശ്രീയുടെ കഥാപാത്രത്തിന് യോജിച്ച നടി വേറെയില്ലെന്ന അഭിപ്രായവും ലാല്‍ ജോസിനുണ്ട്. പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, വെടിവഴിപാട്, റെഡൈ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങി ധാരാളം സിനിമകളുടെ ഭാഗമായും താരം പ്രവര്‍ത്തിച്ചു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞാണ് അനുശ്രീ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്പം മുതല്‍ക്കെ താനൊരു സ്വര്‍ണക്കൊലുസിനായി ആഗ്രഹിച്ചിരുന്നുവെന്നാണ് ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറയുന്നത്.

“ഞാന്‍ പണ്ടുമുതല്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഒരു സ്വര്‍ണക്കൊലുസാണ്. ഇപ്പോള്‍ ഇത് കേള്‍ക്കുന്ന ആളുകള്‍ക്ക് അയ്യേ സ്വര്‍ണക്കൊലുസോ എന്ന് തോന്നാം. പക്ഷെ ആ സമയത്ത് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. വെള്ളിക്കൊലുസ് ആയിരുന്നു ആ സമയത്ത് നോര്‍മലി ഉണ്ടായിരുന്നത്. എന്നാല്‍ എനിക്ക് വേണ്ടത് സ്വര്‍ണ പാദസരം. എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആ സമയത്ത് ഒരു പക്ഷെ പറ്റില്ലായിരിക്കും.

Also Read: Shilpa Bala: “ഭർത്താവ് ഡോക്ടറല്ലേ, എന്നിട്ടും ഇങ്ങനെ പറ്റിക്കാമോ?”; ശിൽപ ബാലയ്ക്ക് നേരെ സൈബർ ആക്രമണം

എന്നാല്‍ എന്റെ മനസില്‍ എപ്പോഴും കൊലുസ് വേണമല്ലോ എന്നായിരുന്നു ചിന്ത. വീട്ടില്‍ എപ്പോഴും ഇത് പറയുകയും ചെയ്യും, എന്റെ കൂട്ടുകാര്‍ക്ക് അതുണ്ട് ഇതുണ്ട് എന്നെല്ലാം. ചിലപ്പോള്‍ അച്ഛനും അമ്മയ്ക്കും ശ്രമിച്ചാല്‍ വാങ്ങിത്തരാന്‍ പറ്റുന്നതേ ഉണ്ടായിരിക്കുകയുള്ളൂ. എന്റെ ചേട്ടന്‍ ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പാണ് ഗള്‍ഫില്‍ പോകുന്നത്. അവന്‍ പോയിട്ട് അവന്റെ സാലറിയില്‍ നിന്ന് സ്വരുകൂട്ടി വെച്ച് എനിക്ക് ആദ്യം ഗിഫ്റ്റ് ചെയ്തത് ഒരു സ്വര്‍ണക്കൊലുസാണ്. അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹമാണ് അപ്പോള്‍ പൂവണിഞ്ഞത് അത് കഴിഞ്ഞിട്ട് രണ്ടോ മൂന്നോ നാലോ പാദസരം ഞാന്‍ വാങ്ങിച്ചിട്ടുണ്ട്. എങ്കിലും വാങ്ങിത്തന്നത് ഞാനിപ്പോഴും സൂക്ഷിക്കുന്നു,” അനുശ്രീ പറയുന്നു.

Follow Us