This Week OTT Releases : ദേ എല്ലാം ഇന്നലെ രാത്രി എത്തി; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ | This Week New OTT Releases In Malayalam, Tamil, Telugu And Kannada Languages Streaming Tonight Here Is Movies Full List Enjoy Weekend Malayalam news - Malayalam Tv9

This Week OTT Releases : ദേ എല്ലാം ഇന്നലെ രാത്രി എത്തി; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ

Updated On: 

24 Jul 2026 | 12:25 AM

Latest OTT Releases July 24 to 27 : രണ്ട് മലയാളം സിനിമകൾ ഉൾപ്പെടെ തമിഴിലും തെലുങ്കിലുമായി ആറ് ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ പുതുതായി എത്തുന്നത്. ഇവയ്ക്ക് പുറമെ ഞായറാഴ്ച രാത്രി മറ്റൊരു മലയാളം സിനിമയും ഒടിടിയിൽ എത്തുന്നതാണ്.

1 / 7
ഓരോ വെള്ളിയാഴ്ചകൾ എത്തുമ്പോഴും തിയറ്ററുകളിലേത് എന്ന പോലെ നിരവധി പേരെയാണ് ഒടിടി റിലീസിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ പോലെ അല്ല, ഇത്തവണ നിരവധി ചിത്രങ്ങൾ ഒടിടിയിൽ സംപ്രേഷണത്തിനായി എത്തുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. (Image Credit Source : Pexels/Social Media)

2 / 7
മലയാളം ഒടിടി റിലീസുകളിൽ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിൻ്റെ പള്ളിച്ചട്ടമ്പി. ഏപ്രിലിൽ തിയറ്ററിൽ എത്തിയ ചിത്രം ഏകദേശം മൂന്നാം മാസം പിന്നിടുമ്പോഴാണ് ഒടിടിയിലേക്ക് എത്തുന്നത്. പൃഥ്വിരാജ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുയെന്നതും പള്ളിച്ചട്ടമ്പിയുടെ പ്രത്യേകതയാണ്. സോണി ലിവ് ആണ് പള്ളിച്ചട്ടമ്പി സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ഇന്ന് (ജൂലൈ 24) രാത്രി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.

3 / 7
കഴിഞ്ഞ മാസം തിയറ്റിൽ എത്തിയ ധ്യാൻ ശ്രീനിവാസൻ ചിത്രം സീക്രട്ട് ഓഫ് കലിംഗ ആണ് ഇന്ന് രാത്രി സംപ്രേഷണം ആരംഭിക്കുന്ന മറ്റൊരു മലയാളം ഒടിടി റിലീസ്. ഹൊറർ ത്രിലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത് സൺ നെക്സ്റ്റാണ്.  ചിത്രം ഇന്ന് (ജൂലൈ 24) അർധ രാത്രി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.

4 / 7
ഇന്ന് ഒടിടിയിൽ എത്തുന്ന ക്രൈം കോമഡി ചിത്രമാണ് അർജുൻ ദാസ് നായകനായി എത്തുന്ന കോൺ സിറ്റി. മലയാളി താരം അന്ന ബെനാണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്ലിക്സാണ് കോൺ സിറ്റിയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ഇന്ന് (ജൂലൈ 24) അർധ രാത്രി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.

5 / 7
കോൺ സിറ്റിക്ക് പുറമെ ഇന്ന് ഒടിടിയിൽ എത്തുന്ന മറ്റൊരു തമിഴ് ചിത്രമാണ് മൈലാഞ്ചി. പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് ഒരുക്കിയ തമിഴ് റൊമാൻ്റിക് ഡ്രാമ ചിത്രം ആഹ എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ഇന്ന് റിലീസാകുക

6 / 7
മറ്റൊരു തമിഴ് ചിത്രം ഈഗോ രാമൻ ഇന്ന് ഒടിടിയിൽ എത്തും. മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. ആമസോൺ പ്രൈം, എപി ഇൻ്റർനാഷ്ണൽ സിമ്പ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം സംപ്രേഷണം ചെയ്യുക

7 / 7
ഇവയ്ക്ക് പുറമെ രണ്ട് തെലുങ്ക് ചിത്രങ്ങളും ഇന്ന് ഒടിടിയിൽ എത്തുന്നുണ്ട്. സാറ അർജനും ഭൂമിക ചൗളയും പ്രധാനവേഷത്തിലെത്തുന്ന യുഫോറിയ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യും. അഡ്വെഞ്ചർ ഡ്രാമ ചിത്രം നാഗബന്ധം - ദി സീക്രട്ട് ട്രെഷർ ഇന്ന് മുതൽ ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യും.

Follow Us
4 രാശികളുടെ ഭാഗ്യം പ്രകാശിക്കും! വൃശ്ചിക രാശിയിൽ ചന്ദ്രൻ
മട്ടയരി കഴിച്ചാൽ പ്രമേഹം കൂടാതിരിക്കുമോ? ഇതാണ് സത്യം
കറിവേപ്പില കാടുപോലെ തഴച്ചുവളരാൻ ഈ ഒരു കാര്യം ചെയ്യൂ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി