“ഷഹബാസ് രണ്ട് ഓവർ കൂടി നിന്നിരുന്നെങ്കിൽ കളി മാറിയേനേ”; തോല്‍വിക്ക് പിന്നാലെ തിലകിന്റെ പ്രതികരണം
Tilak Varma Laments Middle-Order Collapse as India A Lose to Pakistan A by 48 Runs: എസിസി എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ പാകിസ്ഥാന്‍ എ 48 റണ്‍സിന് തോല്‍പിച്ചിരുന്നു. തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യ എ ക്യാപ്റ്റന്‍ തിലക് വര്‍മ രംഗത്തെത്തി. മധ്യനിരയിൽ മികച്ച കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ കഴിയാത്തതില്‍ തിലക് നിരാശ പ്രകടിപ്പിച്ചു.

എസിസി എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ പാകിസ്ഥാന്‍ എ 48 റണ്‍സിന് തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ എ 49.2 ഓവറില്‍ 313 റണ്‍സെടുത്തു. 49.1 ഓവറില്‍ 265 റണ്‍സിന് ഇന്ത്യ എ പുറത്തായി. തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യ എ ക്യാപ്റ്റന്‍ തിലക് വര്‍മ രംഗത്തെത്തി (Image Credit Source: PTI).

149 പന്തില്‍ 100 റണ്‍സെടുത്ത തിലകാണ് ടോപ് സ്‌കോറര്‍. 42 പന്തില്‍ 70 റണ്‍സെടുത്ത അഭിഷേക് ശര്‍മ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. ഷഹബാസ് അഹമ്മദും (49 പന്തില്‍ 56) മികച്ച രീതിയില്‍ ബാറ്റു ചെയ്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

മധ്യനിരയിൽ മികച്ച കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ കഴിയാത്തതില്‍ തിലക് നിരാശ പ്രകടിപ്പിച്ചു. ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിന് 129 എന്ന നിലയിലായിരുന്നു ഇന്ത്യ എ. തിലകിന്റെയും, ഷഹബാസിന്റെയും ഏഴാം വിക്കറ്റിലെ 112 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇന്ത്യയ്ക്ക് ചെറുപ്രതീക്ഷ സമ്മാനിച്ചത്. ഷഹബാസ് പുറത്തായതിന് പിന്നാലെ ഇന്ത്യ എ വീണ്ടും തകര്‍ന്നടിഞ്ഞു.

ഷഹബാസ് പുറത്തായത് നിർഭാഗ്യകരമായ സമയത്താണെന്ന് തിലക് അഭിപ്രായപ്പെട്ടു. ഷഹബാസിന് ഒന്നുരണ്ട് ഓവറുകൾ കൂടി ക്രീസിൽ നിൽക്കാൻ സാധിച്ചിരുന്നെങ്കിൽ മത്സരഫലം തന്നെ മാറിയേനെയെന്നായിരുന്നു തിലകിന്റെ അഭിപ്രായം. അഭിഷേക് തുടങ്ങിയ രീതിയും ഷഹബാസ് നൽകിയ കൂട്ടുകെട്ടും നിർണായകമായിരുന്നു. നിർഭാഗ്യവശാൽ, വേഗത്തിൽ റൺസ് നേടാൻ ആഗ്രഹിച്ചപ്പോൾ ഷഹബാസ് പുറത്തായെന്ന് തിലക് വര്‍മ പ്രതികരിച്ചു.

ഷഹബാസിന് രണ്ടോവര്‍ കൂടി നല്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തനിക്ക് കളി ഫിനിഷ് ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നും ഇന്ത്യ എ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാൻ ഫാസ്റ്റ് ബൗളർമാരുടെ അച്ചടക്കമുള്ള പ്രകടനത്തെ തിലക് പ്രശംസിച്ചു. ആദ്യ 10 ഓവറുകളിൽ പന്ത് അല്പം സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു. വളരെ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ പാകിസ്ഥാൻ പേസർമാർ അഭിനന്ദനം അർഹിക്കുന്നു. അതേസമയം, ഇടയ്ക്ക് തങ്ങള്‍ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. അങ്ങനെയല്ലായിരുന്നെങ്കിൽ, 47-ഓ 48-ഓ ഓവറുകളിൽ തന്നെ മത്സരം ജയിക്കാമായിരുന്നുവെന്നും തിലക് വര്‍മ പറഞ്ഞു.