AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tilak Varma: കടന്നുപോയത് കഠിന വേദനകളിലൂടെ; തിലകിന്റെ വെളിപ്പെടുത്തല്‍

Tilak Varma Health Issue: താന്‍ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വെളിപ്പെടുത്തി തിലക് വര്‍മ. റാബ്ഡോമയോളിസിസ് എന്ന അപൂര്‍വരോഗം തന്നെ ബാധിച്ചിരുന്നെന്നാണ് തിലകിന്റെ വെളിപ്പെടുത്തല്‍

Jayadevan AM
Jayadevan AM | Published: 24 Oct 2025 | 02:07 PM
താന്‍ അനുഭവിച്ച ദുരിതകാലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്‌ ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യയുടെ ഹീറോ തിലക് വര്‍മ. 2022ല്‍ താന്‍ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചാണ് തിലക് മനസ് തുറന്നത്. പേശികളെ ബാധിക്കുന്ന റാബ്ഡോമയോളിസിസ് എന്ന അപൂര്‍വരോഗം തന്നെ ബാധിച്ചിരുന്നെന്നാണ് തിലകിന്റെ വെളിപ്പെടുത്തല്‍ (Image Credits: PTI)

1 / 5
എന്നാല്‍ തിരക്കുകള്‍ മൂലം രോഗശമനത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തനിക്ക് വേണ്ടത്ര സാധിച്ചില്ലെന്ന് താരം തുറന്നു പറഞ്ഞു. എങ്കിലും കൃത്യസമയത്ത് രോഗനിര്‍ണയം നടത്താനും ചികിത്സ തേടാനുമായി. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിൽ ഗൗരവ് കപൂറിനോട് സംസാരിക്കുന്നതിനിടെയാണ് തന്നെ ബാധിച്ച രോഗത്തെക്കുറിച്ച് തിലക് തുറന്നു പറഞ്ഞത് (Image Credits: PTI)

2 / 5
ഒരു മത്സരത്തിനിടെ പേശികള്‍ വലിഞ്ഞു മുറുകിയതിനെ തുടര്‍ന്ന് തന്റെ ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തന്നെ സമയോചിതമായി പിന്തുണച്ചതിന്‌ ബിസിസിഐയ്ക്കും മുംബൈ ഇന്ത്യൻസ് സഹ ഉടമയായ ആകാശ് അംബാനിക്കും നന്ദി അറിയിക്കുന്നുവെന്നും തിലക് വ്യക്തമാക്കി. താന്‍ ഇക്കാര്യങ്ങള്‍ ആരോടും തുറന്നുപറഞ്ഞിട്ടില്ലെന്നും താരം വെളിപ്പെടുത്തി (Image Credits: PTI)

3 / 5
രലുകൾ അനങ്ങാത്തതിനാൽ ഗ്ലൗസ് മുറിച്ചുമാറ്റേണ്ടിവന്നു. അന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നെങ്കില്‍ അത് ദുരന്തത്തില്‍ കലാശിച്ചേനെയെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയെന്നും താരം വ്യക്തമാക്കി. വിശ്രമ ദിവസങ്ങളിൽ പോലും താന്‍ ജിമ്മിലായിരുന്നു (Image Credits: PTI)

4 / 5
മികച്ച ഫീല്‍ഡറാകാനും, കായികക്ഷമത നിലനിര്‍ത്താനുമായിരുന്നു പരിശ്രമം. അതുകൊണ്ട് രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. പിന്നീട് രോഗശമനത്തിനായി മാസങ്ങളോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെന്നും തിലക് വര്‍മ പറഞ്ഞു (Image Credits: PTI)

5 / 5