കുഞ്ഞുങ്ങലെ എടുത്ത് നടന്നു ശീലിപ്പിച്ചാൽ പിന്നീട് നിലത്തിരിക്കില്ല എന്നു മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ടോ? എങ്കിൽ അതിനു ചെവി കൊടുക്കരുത്. കാരണം പുതിയ പഠനങ്ങൾ പറയുന്നത് കുഞ്ഞുങ്ങളെ എടുത്തു നടക്കുന്നത് നല്ലതാണെന്നാണ്. ഇത് അവരുടെ വളർച്ചയ്ക്ക് ഏറെ ഗുണകരമത്രേ...കുഞ്ഞുങ്ങളെ എപ്പോഴും അടുത്ത് ചേർത്തുപിടിക്കുമ്പോൾ അവർക്ക് സുരക്ഷിതത്വബോധം ലഭിക്കുന്നു. ഇത് മാതാപിതാക്കളോട് ശക്തമായ വൈകാരിക ബന്ധം ഉണ്ടാക്കും. കൂടാതെ ഭാവിയിൽ അവർ കൂടുതൽ ആത്മവിശ്വാസമുള്ളവരായി വളരാൻ സഹായിക്കുകയും ചെയ്യും.
1 / 5
ശാരീരികമായ അടുപ്പം ഓക്സിടോസിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് കുഞ്ഞിന്റെ സമ്മർദ്ദം, പേടി, കരച്ചിൽ എന്നിവ കുറയ്ക്കാനും ഹൃദയമിടിപ്പ് , ശ്വാസം എന്നിവ ക്രമീകരിക്കാനും സഹായിക്കും.
2 / 5
സ്പർശം വഴി കുഞ്ഞിന്റെ ശരീര താപനില, ഉറക്കം തുടങ്ങിയ സുപ്രധാന ശാരീരിക ധർമ്മങ്ങൾ സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
3 / 5
മാതാപിതാക്കളുടെ നെഞ്ചോടു ചേർന്ന് ലോകം കാണുന്ന കുഞ്ഞ് ചുറ്റുമുള്ള കാഴ്ചകളും സംഭാഷണങ്ങളും പെട്ടെന്ന് ഗ്രഹിക്കുന്നു. ഈ ഉത്തേജനം കുഞ്ഞിന്റെ ബുദ്ധി വികാസത്തിനും ഭാഷാ പഠനത്തിനും വളരെ നല്ലതാണ്.
4 / 5
കരച്ചിലിനോ ആവശ്യങ്ങൾക്കോ വേഗത്തിൽ പ്രതികരിക്കുന്നത് കുഞ്ഞിനെ ചീത്തയാക്കില്ല എന്ന് ആധുനിക വിദഗ്ധർ പറയുന്നു. പകരം, ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോൾ അവർ കൂടുതൽ ശാന്തരും സ്വതന്ത്രരും ആയി മാറുകയാണ് ചെയ്യുന്നത്.